Man died after assault | 'പെണ്‍മക്കളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാക്കളുടെ ആക്രമണത്തിനിരയായ പിതാവ് മരിച്ചു'; കൊലപാതകത്തിനടക്കം കേസെടുത്ത് പൊലീസ്

 


ലക്‌നൗ: (www.kvartha.com) കൗമാരപ്രായക്കാരായ രണ്ട് പെണ്‍മക്കളെ പ്രദേശത്തെ ചില യുവാക്കള്‍ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനെ തുടർന്ന് ആക്രമണത്തിനിരയായി ചികിത്സയിലായിരുന്ന പിതാവ് മരിച്ചതായി പൊലീസ്.
ചികിത്സ തേടി മൂന്ന് ദിവസത്തിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ജൂണ്‍ 16ന് യുപിയിലെ പിലിഭിത് ജില്ലയിലെ മാധവ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഇതുസംബന്ധിച്ച് ഭൂറ (22), സോഹല്‍ (18), മുന്ന (25), രെഹാന്‍ (20), ഇമ്രാം (18) എന്നിവര്‍ക്കെതിരെ കലാപം, കൊലപാതകം എന്നിവയ്ക്ക് കേസെടുത്തതായി പൊലീസ് പറഞ്ഞു.
        
Man died after assault | 'പെണ്‍മക്കളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാക്കളുടെ ആക്രമണത്തിനിരയായ പിതാവ് മരിച്ചു'; കൊലപാതകത്തിനടക്കം കേസെടുത്ത് പൊലീസ്


യുവാക്കള്‍ക്കെതിരെ പിതാവ് ശക്തമായി നിലപാടെടുക്കുകയും അവരില്‍ നിന്ന് തന്റെ പെണ്‍മക്കളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാലാണ് കൊല്ലപ്പെട്ടതെന്ന് അമരിയ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ (ക്രൈം) മനീഷ് കുമാര്‍ പറഞ്ഞു. മൂന്ന് മെഡികല്‍ ഓഫീസര്‍മാരടങ്ങുന്ന ഒരു പാനല്‍ പോസ്റ്റ്മോര്‍ടം നടത്തി.

അഞ്ച് പേര്‍ തന്റെ വീടിനടുത്താണ് താമസിക്കുന്നതെന്നും പതിവായി അസഭ്യം പറയുകയും മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യാറുണ്ടെന്ന് മരിച്ചയാളുടെ ഭാര്യ രേഖാമൂലം നല്‍കിയ പരാതിയില്‍ പറഞ്ഞു. 'ഭര്‍ത്താവ് ഇക്കാര്യം യുവാക്കളുടെ രക്ഷിതാക്കളോട് പറഞ്ഞെങ്കിലും അവര്‍ വിഷയം പൂര്‍ണമായും അവഗണിച്ചു. ജൂണ്‍ 16 ന്, യുവാക്കള്‍ ഭര്‍ത്താവിനെ അധിക്ഷേപിക്കുകയും പിന്നീട് ആവര്‍ത്തിച്ച് തല്ലുകയും ചവിട്ടുകയും ചെയ്തു', യുവതി പരാതിയില്‍ പറയുന്നു.

Keywords: Man died after assault for protesting against daughters' eve teasing, National, Lucknow, News, Top-Headlines, Man, Dead, Assault, Protest, Daughter, Police, Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia