Man Assaulted for Kissing Wife | സരയൂനദിയില്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചെന്ന് ആരോപിച്ച് യുവാവിന് ആള്‍കൂട്ടമര്‍ദനം, അസഭ്യവര്‍ഷവും; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; സമഗ്രമായ അന്വേഷണം നടത്തുമെന്ന് അയോധ്യ പൊലീസ്

 


ADVERTISEMENT


അയോധ്യ: (www.kvartha.com) സരയൂനദിയില്‍ ഭാര്യയെ ചേര്‍ത്തുപിടിച്ചതിന് യുവാവിന് ആള്‍കൂട്ടമര്‍ദനം. നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചെന്ന് ആരോപിച്ചാണ് യുവാവിന് നേരെ മര്‍ദനവും അസഭ്യവര്‍ഷവും ചൊരിഞ്ഞത്. സംഭവത്തിന്റെ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
Aster_MIMS

ഇത്തരം പ്രവൃത്തികള്‍ അനുവദിക്കില്ലെന്ന വാക്കുകളോടെയാണ് ഇരുവരെയും നാട്ടുകാര്‍ ആക്രമിച്ചത്. 
ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ദമ്പതികളെ വെള്ളത്തിലേക്ക് തൊഴിച്ചിടുന്ന ആള്‍കൂട്ടത്തിന്റെ ദൃശ്യവും വീഡിയോയില്‍ വ്യക്തമാണ്. 

Man Assaulted for Kissing Wife | സരയൂനദിയില്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചെന്ന് ആരോപിച്ച് യുവാവിന് ആള്‍കൂട്ടമര്‍ദനം, അസഭ്യവര്‍ഷവും; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; സമഗ്രമായ അന്വേഷണം നടത്തുമെന്ന് അയോധ്യ പൊലീസ്


വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അയോധ്യ പൊലീസ് അറിയിച്ചു. കേസന്വേഷണത്തിനായി ഉദ്യോഗസ്ഥനെ നിയമിച്ചതായും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords:  News,National,India,Ayodhya,Assault,Youth,Couples,Police,Case,Enquiry,Social-Media,Video,viral, Man beaten up for kissing his wife in Sarayu river in Ayodhya
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia