Man arrested drug case | വീടുവളഞ്ഞ് എക്സൈസ് മയക്കുമരുന്ന് കേസിലെ പ്രതിയെ തലശേരിയില്‍ നിന്നും പിടികൂടി

 


ADVERTISEMENT

തലശേരി: (www.kvartha.com) തലശേരിയില്‍ വീടുവളഞ്ഞ് മയക്കുമരുന്ന് കേസിലെ പ്രതിയെ എക്സൈസ് പിടികൂടി. കഞ്ചാവും, ഹാഷിഷ് ഓയിലും, എം ഡി എം എ യുമായി തലശേരി സ്വദേശി പി വികാസിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 

ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 300 ഗ്രാം കഞ്ചാവ്, ഒരു ഗ്രാം ഹാഷിഷ് ഓയില്‍, അര ഗ്രാം എംഡി എം എ എന്നിവയാണ് എറണാകുളം എക്സൈസ് സംഘം പിടികൂടിയത്.

Man arrested drug case | വീടുവളഞ്ഞ് എക്സൈസ് മയക്കുമരുന്ന് കേസിലെ പ്രതിയെ തലശേരിയില്‍ നിന്നും പിടികൂടി

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി എയര്‍പോര്‍ടില്‍ വികാസിന്റെ പേരില്‍ എത്തിയ പാര്‍സല്‍ കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് പരിശോധിച്ചപ്പോള്‍ എല്‍ എസ് ഡി സ്റ്റാബുകള്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് കസ്റ്റംസ് എറണാകുളം ജില്ലാ എക്സൈസിന് മയക്ക് മരുന്ന് കൈമാറി.

തുടര്‍ന്ന് എറണാകുളം, കണ്ണൂര്‍ എക്സൈസ് സംയുക്തമായി വികാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് പിടികൂടിയത്. വികാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി എറണാകുളത്തേക്ക് കൊണ്ടുപോയി.

Keywords:  Man arrested drug case, Thalassery, News, Drugs, Arrested, Criminal Case, Local News, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia