Follow KVARTHA on Google news Follow Us!
ad

Mid-day meal | ബദല്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞി: ഉത്തരവ് കിട്ടിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

Malappuram four tribal schools do not have launch facilities#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മലപ്പുറം: (www.kvartha.com)  പിന്നാക്ക-ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് ബദല്‍ സ്‌കൂളുകളിലെ കുട്ടികള്‍ ജില്ലയിലെ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിവാശി കാരണം പട്ടിണിയിലായി.  ഈ സ്‌കൂളുകള്‍ അടച്ച് പൂട്ടരുതെന്നും പ്രവര്‍ത്തിക്കണമെന്നും ഉള്ള ഹൈകോടതിയുടെ ഉത്തരവ്  ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ജില്ലയിലെ വിദ്യാഭ്യാസവകുപ്പ് ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങള്‍ എത്തിക്കാതിരുന്നത്.  

 
എടവണ്ണ പഞ്ചായതിലെ അരിമംഗലം എംജിഎല്‍സി, തൃക്കലങ്ങോട്ടെ തരിക്കുളം, കരുവാരക്കുണ്ടിലെ അരിമണല്‍, മഞ്ഞള്‍പ്പാറ എംജിഎല്‍സികള്‍ എന്നീ സ്‌കൂളുകളിലെ നാനൂറോളം കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നിഷേധിക്കപ്പെട്ടത്.  

  
Malappuram four tribal schools do not have launch facilities, Malappuram, Kerala, School, Tribal, Education department, Government-employees, High Court, order, panchayath, Teachers.


  
സ്‌കൂള്‍ തുറന്ന ആദ്യ ദിവസം ഉച്ചവരെയേ ക്ലാസുകള്‍ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഉച്ചയ്ക്ക് ശേഷം കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നാല്‍  രണ്ടാം ദിവസവും കുട്ടികളെ ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് പറഞ്ഞയക്കാനാണ് അധ്യാപകരുടെ തീരുമാനം. പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാത്ത മാതാപിതാക്കളുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നും ലഭിക്കുന്ന ഉച്ചഭക്ഷണം വലിയൊരു അനുഗ്രഹമായിരുന്നു.

Keywords: Malappuram four tribal schools do not have launch facilities, Malappuram, Kerala, School, Tribal, Education department, Government-employees, High Court, order, panchayath, Teachers.

Post a Comment