1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വി എച് പി ഹർജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്‌ച അഭിഭാഷകൻ മൂന്നാം അഡീഷണൽ സിവിൽ കോടതിയിൽ ഹർജി സമർപിച്ചിരുന്നു. കോടതി ഒരു കമീഷനറെ നിയമിക്കണമെന്നും സ്ഥലത്തിന്റെ സർവേയ്ക്ക് ഉത്തരവിടണമെന്നും വി എച് പിയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ചിദാനന്ദ കെദിലയ ചൊവ്വാഴ്ച ആവശ്യപ്പെട്ടു. കോടതി കമീഷനറെ പുരാവസ്തു വകുപ്പിന് സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസത്തിൽ, നവീകരണത്തിനായി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റുകയും അവിടെ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയെന്നുമാണ് ഹിന്ദുത്വ സംഘടനകൾ പറയുന്നത്. ഇതിന് പിന്നാലെ ആരാധനാലയത്തിന്റെ മതസ്വഭാവം പരിശോധിക്കണമെന്നാവശ്യപ്പെട്ട് അവർ ഹർജി നൽകുകയായിരുന്നു.
അന്വേഷണം നടത്തണമെന്നും അതുവരെ തൽസ്ഥിതി തുടരണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഹരജി പരിഗണിച്ച്, അവിടെയുള്ള കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയോ പൊളിക്കുകയോ ചെയ്യുന്നതിൽ നിന്ന് മസ്ജിദ് അധികൃതരെ വിലക്കുകയും ചെയ്തു. തങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള പ്രസക്തമായ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും കേസ് കോടതിയിൽ നേരിടുമെന്നും മസ്ജിദ് മാനജ്‌മെന്റ് പറയുന്നു.
Keywords: Malali mosque management opposes VHP’s survey demand, National, News, Top-Headlines, Karnataka, Mangalore, Masjid, Temple, Court, Survey.