Harish Rawat | മഹാരാഷ്ട്രയില്‍ നടക്കുന്നത് ബി ജെ പിയുടെ രാഷ്ട്രീയ ഗൂഢാലോചന; പിന്നില്‍ താകറെയെ പുറത്താക്കാനുള്ള ശ്രമം; കോണ്‍ഗ്രസ് ഉദ്ധവിനൊപ്പമെന്നും ഹരീഷ് റാവത്
                                                 Jun 23, 2022, 18:44 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            ന്യൂഡെല്‍ഹി: (www.kvartha.com) മഹാരാഷ്ട്രയില്‍ നടക്കുന്നത് ബി ജെ പിയുടെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്. ഉദ്ധവ് താകറെയെ പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞ റാവത് കോണ്‍ഗ്രസ് ഉദ്ധവിനൊപ്പം തന്നെയാണെന്നും വ്യക്തമാക്കി.  
 
ഒരുമിച്ച് നില്‍ക്കുമെന്നും പാര്‍ടി മഹാ വികാസ് സഖ്യത്തിനൊപ്പമാണെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും വ്യക്തമാക്കി. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മഹാരാഷ്ട്രയില്‍ മഹാവികാസ് സഖ്യം നടത്തിവരുന്നത്. അതെല്ലാം തടസപ്പടുത്താനാണ് ബി ജെ പിയുടെ ശ്രമമെന്നും ഖാര്‍ഗേ കുറ്റപ്പെടുത്തി.
 
അതിനിടെ ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തി. ഇന്ന് പണവും സ്വാധീനവും മാഫിയാ ബന്ധവും ഉപയോഗിച്ച് നിങ്ങള്‍ അധികാരം പിടിച്ചടക്കുന്നു. ഒരു ദിവസം അതിന് അവസാനം വരുമെന്നും പാര്‍ടി തകരുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. മഹാരാഷ്ട്രയിലെ ബി ജെ പി നിലപാട് അങ്ങേയറ്റം തെറ്റാണ്, ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.
 
Keywords: Maha crisis: Harish Rawat says ‘power-hungry BJP won’t succeed’ in toppling govt, New Delhi, News, Politics, Trending, Congress, BJP, Criticism, Conspiracy, National.
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.