SWISS-TOWER 24/07/2023

Man married Pakistani woman | അതിർത്തി കടന്ന് പ്രണയസാക്ഷാത്കാരം; ഫേസ്ബുകിൽ പരിചയപ്പെട്ട പാകിസ്താൻ യുവതിയും ഇൻഡ്യൻ യുവാവും വിവാഹിതരായി

 


ADVERTISEMENT

ഫറൂഖാബാദ്: (www.kvartha.com) ഇൻഡ്യൻ പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ ഉത്തർപ്രദേശിലെ ഫറൂഖാബാദ് സ്വദേശിയായ യുവാവ് ഫേസ്‌ബുക് വഴി പരിചയപ്പെട്ട അതിർത്തിക്കപ്പുറത്തുള്ള യുവതിയെ വിവാഹം കഴിച്ചു. എംബ്രോയ്ഡറി കലാകാരനായ മുഹമ്മദ് ജമാൽ മൂന്ന് വർഷം മുമ്പ് പാകിസ്താൻ സ്വദേശിനി ഇറാമുമായി ഫേസ്ബുകിലൂടെയും പിന്നീട് വാട്സ്ആപിലൂടെയും സൗഹൃദത്തിലാവുകയും അത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു.
                                 
Man married Pakistani woman | അതിർത്തി കടന്ന് പ്രണയസാക്ഷാത്കാരം; ഫേസ്ബുകിൽ പരിചയപ്പെട്ട പാകിസ്താൻ യുവതിയും ഇൻഡ്യൻ യുവാവും വിവാഹിതരായി

ഇരുവരുടെയും വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളി. ജൂൺ ഏഴിന് പാകിസ്താനിലേക്ക് പോയ മുഹമ്മദ് ജമാലിന്റെ കുടുംബാംഗങ്ങൾ 10ന് അവിടെയെത്തി. ജൂൺ 17 ന് കറാചിയിലെ ഗരിബാബാദിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. അനാരോഗ്യം കാരണം ജമാലിന്റെ മാതാവിന് വിവാഹത്തിൽ പങ്കെടുക്കാനായില്ല.

ഫറൂഖാബാദിൽ വധുവിന്റെ സ്വീകരണത്തിനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് വരന്റെ പിതാവ് അലിമുദ്ദീനെ ഉദ്ധരിച്ച് ഇടിവി ഭാരത് റിപോർട് ചെയ്തു. ഇറാമിന് ഇൻഡ്യയിലേക്ക് വരുന്നതിന് ഇപ്പോൾ താൽകാലിക വിസ അനുവദിച്ചിട്ടുണ്ട്, അത് ഒരു വർഷത്തേക്ക് സാധുതയുള്ളതും ആറ് മാസം മുതൽ 3 വർഷം വരെ നീട്ടാവുന്നതുമാണ്. സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം വധുവിന്റെ പേരിൽ സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാം. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയം പൗരത്വം നൽകുന്നത്.

Keywords:  Latest-News, National, Top-Headlines, Love, Facebook, Pakistan, India, Marriage, Uttar Pradesh, Social-Media, Man married Pakistani woman, Love across the border: UP man marries Pakistani woman he met on Facebook.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia