Follow KVARTHA on Google news Follow Us!
ad

Lays off employees | പ്രശസ്ത എഡ്ടെക് സ്ഥാപനമായ അൻഅകാഡമി 150 ജീവനക്കാരെ കൂടി പിരിച്ചുവിട്ടു; കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളിലേക്ക് മടങ്ങുകയും ചെയ്യുന്നത് തിരിച്ചടിയായി

SoftBank-backed Unacademy lays off another 150 employees #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള പ്രശസ്ത എഡ്യൂകേഷന്‍ ടെക്‌നോളജി (എഡ്ടെക്) സ്ഥാപനമായ അൻഅകാഡമി 150 ജീവനക്കാരെ കൂടി പിരിച്ചുവിട്ടു. രാജ്യത്തെ സ്റ്റാര്‍ടപുകള്‍ക്കുള്ള ഫൻഡിംഗ് മോശമാകുകയും കോവിഡ് സാഹചര്യം സാധാരണ നിലയിലായതോടെ ആവശ്യക്കാരുടെ എണ്ണം കുറയുകയും ചെയ്യുന്നതിനിടെയാണ് പുതിയ നീക്കം.
            
SoftBank-backed Unacademy lays off another 150 employees, National, News, Top-Headlines, Newdelhi, Online, COVID19, Students, Employees.

പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ അൻഅകാഡമിയുടെ 2.6 ശതമാനം തൊഴിലാളികളാണെന്നും ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ് ഫോമായ പ്രെപ്ലാഡർ (PrepLadder) ടീമില്‍ നിന്നുള്ളവരാണെന്നും വൃത്തങ്ങള്‍ പറഞ്ഞു. കുറച്ച് സെയില്‍സ് ടീം ജീവനക്കാരോടും പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടതായി ഇവര്‍ അറിയിച്ചു. ബൈജൂസിന് ശേഷം രാജ്യത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ എഡ്ടെക് കംപനിയായ അൻഅകാഡമി, 2020 ജൂലൈയില്‍ 50 മില്യൻ ഡോളറിന് പ്രെപ്ലാഡര്‍ ഏറ്റെടുത്തു. കോഴ്സ് മെറ്റീരിയലുകളും മോക് ടെസ്റ്റുകളും നല്‍കുന്ന മെഡികല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് പ്രെപ്ലാഡര്‍.

പ്രെപ്ലാഡര്‍ സെയില്‍സ് ആന്‍ഡ് ഓപറേഷന്‍സ് ടീമുകളില്‍ നിന്നുള്ള 150 ജീവനക്കാരോട് പോകാന്‍ ആവശ്യപ്പെടുകയും മെഡികല്‍ ഇന്‍ഷുറന്‍സിനൊപ്പം രണ്ട് മാസത്തെ സെവറന്‍സ് പാകേജ് വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നും ഐഎന്‍സി 42 റിപോര്‍ട് ചെയ്തു. ജീവനക്കാര്‍ പ്രകടനം മെച്ചപ്പെടുത്തുന്ന പരിപാടിയിലാണെന്ന് വക്താവ് പറഞ്ഞു. അതേസമയം മറ്റുമാധ്യമങ്ങൾ ബന്ധപ്പെട്ടെങ്കിലും വക്താവിനെ ലഭ്യമായില്ല.

ഈ വര്‍ഷമാദ്യം, കംപനിയുടെ വര്‍ധിച്ചുവരുന്ന ചിലവ് കുറയ്ക്കുന്നതിനായി അൻഅകാഡമി ഏകദേശം 600 ജീവനക്കാരെ (10 ശതമാനം) പിരിച്ചുവിട്ടിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍, അൻഅകാഡമിയുടെ അറ്റനഷ്ടം ആറ് മടങ്ങ് വര്‍ധിച്ച് 1,537 കോടി രൂപയായി. അതിന്റെ വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ നാലിരട്ടിയായി 464 കോടിയായി. ചിലവ് കഴിഞ്ഞ വര്‍ഷം 452 കോടി രൂപയില്‍ നിന്ന് 2,000 കോടി രൂപയായി ഉയര്‍ന്നു.

മെയ് മാസത്തില്‍, അൻഅകാഡമിയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂടീവുമായ ഗൗരവ് മുഞ്ജല്‍, ഫൻഡിംഗ് മോശമാണെന്ന് പറഞ്ഞ്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജോലി ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളിലേക്ക് മടങ്ങുകയും ചെയ്യുന്നതിനാല്‍, സ്റ്റാര്‍ടപുകള്‍ക്കുള്ള തുകയിൽ കുത്തനെ മാന്ദ്യമുണ്ടായി. സാങ്കേതിക അധിഷ്ഠിത വിദ്യാഭ്യാസ സേവനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറയുന്നതിൽ എഡ്ടെക് കംപനികള്‍ ബുദ്ധിമുട്ടുന്ന സമയത്താണ് പിരിച്ചുവിടലുകള്‍ വരുന്നത്.

Keywords: SoftBank-backed Unacademy lays off another 150 employees, National, News, Top-Headlines, Newdelhi, Online, COVID19, Students, Employees.
< !- START disable copy paste -->

Post a Comment