Population Control | രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പടേല്‍; നിയമനിര്‍മാണം ഉടന്‍
Jun 1, 2022, 10:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണം ഉടനുണ്ടാകുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പടേല്‍ പറഞ്ഞു. ഛത്തിസ്ഗഡിലെ റായ്പുരില്‍ സംഘടിപ്പിച്ച 'ഗരീബ് കല്യാണ്‍ സമ്മേളനില്‍' പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.
'ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആ നിയമം ഒട്ടും വൈകാതെ വരും. അത്തരം ശക്തമായ, വലിയ തീരുമാനങ്ങള്‍ നേരത്തേ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും'മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ 22ന്, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ ബിജെപി എംപി രാകേഷ് സിന്‍ഹ കൊണ്ടുവന്നിരുന്നു. എന്നാല്‍ അന്ന് ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മറുപടി പറഞ്ഞത്. നിര്‍ബന്ധിച്ചുള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല. പകരം ബോധവല്‍ക്കരണത്തിലൂടെയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി അന്നു പറഞ്ഞു.
പരിപാടിയില്‍ ഛത്തിസ്ഗഡിലെ കോണ്‍ഗ്രസ് സര്‍കാരിനെതിരെയും പടേല്‍
രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ചില കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍കാര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ലെന്നും. ജല്‍ ജീവന്‍ മിഷന്‍ പ്രകാരം 23% പ്രവൃത്തി മാത്രമേ സംസ്ഥാനത്ത് നടന്നിട്ടുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ അതിന്റെ ദേശീയ ശരാശരി 50 ശതമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ചില കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍കാര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ലെന്നും. ജല്‍ ജീവന്‍ മിഷന്‍ പ്രകാരം 23% പ്രവൃത്തി മാത്രമേ സംസ്ഥാനത്ത് നടന്നിട്ടുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ അതിന്റെ ദേശീയ ശരാശരി 50 ശതമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.