Arrested with drugs | ലഹരിമരുന്ന് കൈവശം വച്ചെന്ന കേസില്‍ കുവൈതില്‍ 2 പേര്‍ അറസ്റ്റില്‍
Jun 22, 2022, 21:04 IST
ADVERTISEMENT
കുവൈത് സിറ്റി : (www.kvartha.com) ലഹരിമരുന്ന് കൈവശം വെച്ചെന്ന കേസില്‍ കുവൈതില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുവൈത് സ്വദേശിയും ജിസിസി പൗരനുമാണ് അറസ്റ്റിലായത്. ഹവലി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയം പറയുന്നത്:
സാല്‍മിയ ഏരിയയില്‍ ഉദ്യോഗസ്ഥര്‍ ഒരു വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു. അതിനകത്ത് സംശയകരമായ സാഹചര്യത്തില്‍ കുവൈത് പൗരനെയും ജിസിസി പൗരനെയും (ഇരുവര്‍ക്കും 32 വയസ്) കണ്ടെത്തി. ഷാബു, വയാഗ്ര ഗുളികകള്‍, പണം എന്നിവ ഇവരില്‍ നിന്നും കണ്ടെടുത്തു. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Keywords: Kuwaiti and a GCC citizen arrested with drugs, Kuwait, News, Drugs, Arrested, Vehicles, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

