കുവൈത് സിറ്റി: (www.kvartha.com) അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മുന്നില്‍ വസ്ത്രമുരിഞ്ഞ് അശ്ലീല പ്രദര്‍ശനം നടത്തിയതായി പരാതി. കുവൈതില്‍ യുവതി അറസ്റ്റില്‍. പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ പൊതുനിരത്തില്‍വച്ച് വസ്ത്രങ്ങള്‍ വലിച്ചൂരിയതെന്നും പിടിയിലായത് ആഫ്രികക്കാരിയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഒരു പൊതുസ്ഥലത്തുവച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പബ്ലിക് സെക്യൂരിറ്റി സെക്ടറില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രങ്ങളുരിഞ്ഞ് റോഡിലേക്ക് വലിച്ച് എറിയുകയായിരുന്നു.
ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്ത് പൊതുസ്ഥലത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിനും മര്യാദവിട്ടുള്ള പെരുമാറ്റത്തിനും ഇവര്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി യുവതിയെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.