SWISS-TOWER 24/07/2023

KSRTC vestibule bus | കെഎസ്ആര്‍ടിസി യുടെ നെടുനീളന്‍ ബസ് അനാകൊണ്ട കൊച്ചിയിലുമെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) കെഎസ്ആര്‍ടിസി യുടെ നെടുനീളന്‍ ബസ് കൊച്ചിയിലുമെത്തി. തിരുവനന്തപുരത്തും ആറ്റിങ്ങലും കൊല്ലത്തുമൊക്കെ മുമ്പ് ഓടിയിരുന്ന ബസ് ആണ് ഇപ്പോള്‍ കൊച്ചിയിലുമെത്തിയത്.  തീവണ്ടിയിലെ ബോഗികള്‍ ചേര്‍ത്തുവെക്കുന്നതുപോലെ രണ്ട് ബസുകളുടെ ഭാഗങ്ങള്‍ ചേര്‍ത്തുവെച്ചിരിക്കുന്ന 'അനാകൊണ്ട' എന്ന പേരില്‍ അറിയപ്പെടുന്ന ബസാണ് കൊച്ചിയില്‍ ഓടിത്തുടങ്ങിയത്. ബസിന് 60 സീറ്റുകളുണ്ട്. തോപ്പുംപടി-കരുനാഗപ്പള്ളി റൂടിലാണ് ആദ്യ ട്രിപ് ഓടിത്തുടങ്ങിയത്.
  
KSRTC vestibule bus | കെഎസ്ആര്‍ടിസി യുടെ നെടുനീളന്‍ ബസ് അനാകൊണ്ട കൊച്ചിയിലുമെത്തി

17 മീറ്റര്‍ നീളമുള്ള ബസിന് ഒരു ലിറ്റര്‍ ഡീസലില്‍ മൂന്ന് കിലോമീറ്റര്‍ മാത്രമാണ് മൈലേജ് കിട്ടുക. സാധാരണ ബസുകള്‍ക്ക് 12 മീറ്ററാണ് പരമാവധി നീളം.10 വര്‍ഷം മുമ്പ് കെഎസ്ആര്‍ടിസി പുറത്തിറക്കിയ 'വെസ്റ്റിബ്യുള്‍ ബസ്'എന്നാണ് ഇതിന്റെ പേര്. ഈ ഇനത്തിലുള്ള സംസ്ഥാനത്തെ ഏക ബസും ഇതാണ്.

നെടുനീളന്‍ ബസിന് വലിയ വളവുകളൊന്നുമില്ലാത്ത റോഡിലൂടെ മാത്രമെ അനായാസം ഓടാന്‍ സാധിക്കുകയുള്ളു.  ഓര്‍ഡിനറി സര്‍വീസായി ഓടുന്ന ബസിന്റെ സമയം രാവിലെ 8.30-ന് കരുനാഗപ്പള്ളിയില്‍നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.20ന് തോപ്പുംപടിയിലെത്തും. ഉച്ചയ്ക്ക് രണ്ടിന് തോപ്പുംപടിയില്‍നിന്ന് പുറപ്പെടുന്ന ബസ് രാത്രി ഏഴിന് കരുനാഗപള്ളിയിലുമെത്തും.

Keywords:  KSRTC vestibule bus starts service form kochi to kollam, News, Kerala, Top-Headlines, KSRTC, bus, Kochi, Kollam, Thiruvananthapuram, Train, diesel, Vestibule, Anakonda, Ordinary Service, Karunagappally.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia