കോഴിക്കോട്: (www.kvartha.com) അധ്യാപക ദമ്പതികളുടെ മകനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓര്‍കിഡ് ഹൗസിംഗ് കോളനിയിലെ സന്തോഷിന്റെയും ബിജിലിയുടെയും മകന്‍ ആഷിഷ് കെ സന്തോഷ് (16) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.
താമരശ്ശേരി ഗവ. വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. പിതാവ് സന്തോഷ് മുണ്ടക്കല്‍ യുപി സ്‌കൂളിലെ പ്രധാന അധ്യാപകനാണ്. മാതാവ് കൊടുവള്ളി കെഎംഒ സ്‌കൂളിലെ അധ്യാപികയാണ്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ചുങ്കം യൂനിറ്റ് പ്രസിഡന്റും മുന്‍ അധ്യാപകനുമായ എ പി ചന്തു മാസ്റ്ററുടെ ചെറുമകന്‍ കൂടിയാണ് ആഷിഷ്. ഏക സഹോദരന്‍ അഭിനവ് കെ സന്തോഷ്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് കൊടുവള്ളി കാവുങ്ങല്‍ തറവാട് വീട്ടുവളപ്പില്‍വച്ച് നടക്കും.