പത്തനംതിട്ട: (www.kvartha.com) കൊച്ചുമകളുടെ ഭര്‍ത്താവ് 85 കാരിയെ പീഡിപ്പിച്ചതായി പരാതി. കോന്നിയിലാണ് അമ്പരിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അംഗനവാടി ഹെല്‍പറോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരാണ് പൊലീസില്‍ പീഡന വിവരം അറിയിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് 85 കാരിയുടെ കൊച്ചുമകളുടെ ഭര്‍ത്താവ് ശിവദാസ(55)നെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മെയ് 10 മുതലാണ് 85 കാരി കോന്നിയിലെ വീട്ടില്‍വച്ച് പീഡനത്തിന് ഇരയായത്. കൊച്ചുമകളുടെ ഭര്‍ത്താവ് ശിവദാസനാണ് പ്രതി. വിവരം കുടുംബാംഗങ്ങളോട് പറഞ്ഞപ്പോള്‍ പുറത്ത് പറയരുതെന്നായിരുന്നു ഉപദേശം. ഉപദ്രവം സഹിക്കാന്‍ പറ്റാതായതോടെ അയല്‍വാസികളോട് വിവരം പറഞ്ഞെങ്കിലും അവരും സഹായിച്ചില്ല. ഇതോടെയാണ് വയോധിക വെള്ളിയാഴ്ച സമീപത്തെ അംഗനവാടി ജീവനക്കാരോട് സഹായം അഭ്യര്‍ഥിച്ച് എത്തിയത്. ഇവരാണ് വൃദ്ധയെ കോന്നി പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നല്‍കാന്‍ സഹായിച്ചത്.