SWISS-TOWER 24/07/2023

Couple Found Dead | കരുനാഗപ്പള്ളിയില്‍ ദമ്പതികള്‍ ബന്ധുവീട്ടിലെ കിടപ്പുമുറിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍

 


ADVERTISEMENT



കൊല്ലം: (www.kvartha.com) കരുനാഗപ്പള്ളിയില്‍ ദമ്പതികളെ കിടപ്പുമുറിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൊടിയൂര്‍ കല്ലേലി ഭാഗം കോട്ടൂര്‍ തെക്കതില്‍ സാബു (52), ഭാര്യ ഷീജ (48) എന്നിവരാണ് മരിച്ചത്.  ബന്ധുവീട്ടിലാണ് സംഭവം. ആത്മഹത്യയെന്നാണ് സംശയിക്കുന്നത്.
Aster mims 04/11/2022

കടബാധ്യതയെത്തുടര്‍ന്ന് വീടുവിറ്റ ശേഷം ബന്ധു വീട്ടിലായിരുന്നു ഇവരുടെ താമസം. ശരീരത്ത് വൈദ്യുതി കടത്തിവിട്ട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 

Couple Found Dead | കരുനാഗപ്പള്ളിയില്‍ ദമ്പതികള്‍ ബന്ധുവീട്ടിലെ കിടപ്പുമുറിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍


സംഭവസ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവികമരണത്തിന് കേസ് രെജിസ്റ്റര്‍ ചെയ്തു. ഫോറന്‍സിക് വിദഗ്ധരും പൊലീസും പരിശോധന നടത്തി, ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഏകമകന്‍: അഭിനവ്.

Keywords:  News,Kerala,State,Kollam,Couples,Electrocuted,Death,Dead,Police,Obituary,Local-News,hospital, Kollam: Couple found electrocuted
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia