Money laundering Case | ഉടമസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കംപനി വില്‍ക്കാമെന്ന വ്യാജേന ഒരു കോടി രൂപ കൈക്കലാക്കിയതായി പരാതി; പൊലീസ് അന്വേഷിക്കുന്നു

 


കൊച്ചി: (www.kvartha.com) തമിഴ്നാട്ടിലെ ഉരുക്ക് സ്‌ക്രാപിംഗ് കംപനി വില്‍ക്കാമെന്ന വ്യാജേന നിക്ഷേപകനെ കബളിപ്പിച്ച് ഒരു കോടി രൂപ കൈക്കലാക്കിയതായി പരാതി. പാലക്കാട് സ്വദേശിയായ ഇസ്മാഈലാണ് തന്റെ ഉടമസ്ഥതയിലുള്ള കംപനി വില്‍ക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങിയതെന്നാണ് പരാതി. നിക്ഷേപകന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
                      
Money laundering Case | ഉടമസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കംപനി വില്‍ക്കാമെന്ന വ്യാജേന ഒരു കോടി രൂപ കൈക്കലാക്കിയതായി പരാതി; പൊലീസ് അന്വേഷിക്കുന്നു

7.5 കോടി രൂപ വിലമതിക്കുന്ന കംപനി വില്‍ക്കാനുള്ള കരാര്‍ കൊച്ചിയിലെ ഒരു ഹോടലില്‍ വെച്ച് നടന്നതായി പരാതിക്കാരന്‍ പറഞ്ഞു. ഇടപാട് പൂര്‍ത്തിയാക്കാന്‍ ഇസ്മാഈല്‍ ഒരു കോടി രൂപ അഡ്വാന്‍സ് വാങ്ങിയതായും സ്റ്റീല്‍ സ്‌ക്രാപ് കംപനി തന്റെ ഉടമസ്ഥതയിലുള്ളതാണെന്നും കടബാധ്യത കാരണം അത് വില്‍ക്കാന്‍ ആഗ്രഹിക്കുന്നെന്നും ഇസ്മാഈല്‍ നിക്ഷേപകനെ ബോധ്യപ്പെടുത്തിയതായും എഫ്ഐആറില്‍ പറയുന്നു.

'അദ്ദേഹം ഞങ്ങള്‍ക്ക് കംപനി കാണിച്ചുതരികയും ഉടമസ്ഥാവകാശം തെളിയിക്കാന്‍ നിരവധി വ്യാജരേഖകള്‍ ഹാജരാക്കുകയും ചെയ്തു. ഞങ്ങള്‍ വിവിധ ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാലും അത് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നതിനാലും അയാളുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു', പാലക്കാട് ആസ്ഥാനമായുള്ള നിക്ഷേപകനോട് അടുപ്പമുള്ള ഒരാള്‍ പറഞ്ഞു.

'ഇടപാട് പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടതിന് ശേഷമാണ് കബളിപ്പിക്കപ്പെട്ടുവെന്ന് ഞങ്ങള്‍ മനസിലാക്കിയത്. കംപനി യഥാര്‍ഥത്തില്‍ മറ്റാരുടെയോ ഉടമസ്ഥതയിലുള്ളതാണ്, ഞങ്ങളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ പ്രതി വ്യാജ രേഖകള്‍ ഉപയോഗിക്കുകയായിരുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Kochi: Man dupes investor of Rs 1 crore, Kerala, Kochi, News, Top-Headlines, Tamilnadu, Cash, Police, Investigation, Company, Money, Man.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia