കൊല്‍കത: (www.kvartha.com) കഴിഞ്ഞ ദിവസം സംഗീത പരിപാടിക്ക് പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്, കൃത്യസമയത്ത് പ്രാഥമിക ചികിത്സ (CPR) നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നു ഡോക്ടറുടെ വെളിപ്പെടുത്തല്‍.
കെകെയുടെ പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍ വാര്‍ത്താ ഏജന്‍സി പിടിഐയോട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കെകെയുടെ ഹൃദയത്തില്‍ ഒന്നിലധികം ബ്ലോകുകള്‍ ഉണ്ടായിരുന്നുവെന്നും തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ നിലയ്ക്കാതിരിക്കാന്‍ നെഞ്ചില്‍ ശക്തമായി അമര്‍ത്തിയും ശ്വാസം നല്‍കിയും (കാര്‍ഡിയോ പള്‍മനറി റെസസിറ്റേഷന്‍ സിപിആര്‍) ശുശ്രൂഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.
ഹൃദയ ധമനികളില്‍ പലയിടങ്ങളിലും ബ്ലോകുണ്ടായിരുന്നതാണു കെകെയ്ക്കു വേദനയ്ക്കു കാരണമായത്. പക്ഷേ, ഈ വേദനകളെല്ലാം ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു കെകെ. മാത്രമല്ല, കെകെ വളരെയധികം ആന്റാസിഡ് മരുന്നുകള്‍ കഴിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അസിഡിറ്റി നിയന്ത്രിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും പൊതുവെ ഉപയോഗിക്കുന്ന മരുന്നാണിത്. കെകെയുടെ മരണത്തിനു പിന്നാലെ അദ്ദേഹം താമസിച്ചിരുന്ന ഹോടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ ആന്റാസിഡുകള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
കെകെ വളരെയധികം ആന്റാസിഡുകള്‍ ഉപയോഗിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യയും വെളിപ്പെടുത്തിയിട്ടുണ്ട്. കൈകള്‍ക്കും തോളിനും വേദനയുണ്ടെന്ന് മരണത്തിനു മുന്‍പ് വിളിച്ചപ്പോള്‍ കെകെ ഭാര്യയോടു പറഞ്ഞിരുന്നു.
അതിനിടെ കൊല്‍കതയിലെ സംഗീത പരിപാടിയില്‍ പങ്കെടുത്തപ്പോഴുണ്ടായ ബാഹ്യസമ്മര്‍ദങ്ങള്‍ കെകെയ്ക്ക് ഹൃദയാഘാതമുണ്ടാകാന്‍ കാരണമായിരിക്കാമെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു.
സംഗീതനിശ നടന്ന നസറുല്‍ മഞ്ച സ്റ്റേഡിയത്തില്‍ എയര്‍ കണ്ടീഷനര്‍ വേണ്ടപോലെ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കടുത്ത ചൂടില്‍ ഒരു മണിക്കൂറിലധികം പാടിയ ശേഷം ഗായകന്‍ മടങ്ങുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിധിയില്‍ കവിഞ്ഞ് ആളുകളെ കുത്തിനിറച്ച ഓഡിറ്റോറിയത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫയര്‍ എസ്റ്റിന്‍ക്യുഷര്‍ ഉപയോഗിച്ചതായും ആരോപണമുണ്ട്.
സംഭവത്തില്‍ കൊല്‍കത പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഹോടെലില്‍ ഫൊറന്‍സിക് പരിശോധന നടത്തിയ സംഘം സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെയുള്ളവ ശേഖരിച്ചു. ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് കൊല്‍കതയിലെ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങിയ കെകെ താമസിച്ചിരുന്ന ഒബറോയി ഗ്രാന്‍ഡ് ഹോടെലില്‍ കുഴഞ്ഞു വീണു മരിച്ചത്. തൃശൂര്‍ തിരുവമ്പാടി സ്വദേശി സിഎസ് മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായ കെകെ (53) ഡെല്‍ഹിയിലാണ് ജനിച്ചു വളര്‍ന്നത്. ബാല്യകാലസഖി ജ്യോതിയാണു ഭാര്യ. മകന്‍ നകുല്‍ കെകെയുടെ ആല്‍ബമായ ഹംസഫറില്‍ പാടിയിട്ടുണ്ട്. മകള്‍ താമര.
ഗായകന്‍ കെ കെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്‍ഡ്യന്‍ സിനിമാലോകവും ആരാധകരും. നിരവധി പേരാണ് പ്രിയഗായകന് ആദരാഞ്ജലികളര്‍പ്പിച്ച് എത്തിയത്. വെര്‍സോവയിലെ ശ്മശാനത്തില്‍ ഗായകന്റെ ഭൗതികശരീരം സംസ്‌കരിച്ചു. ഒട്ടേറെയാളുകളാണ് പ്രിയഗായകനെ യാത്രയക്കാന്‍ എത്തിയത്.
Keywords: ‘KK was on antacids’: Doctor; how to differentiate between heart problems and digestive issues, Kolkata, News, Dead, Singer, Doctor, Media, Report, National.