Follow KVARTHA on Google news Follow Us!
ad

Heavy rain | സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; 4 ജില്ലകളില്‍ യെലോ അലേര്‍ട്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Rain,Warning,Kerala,
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഞായറാഴ്ച യെലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലേര്‍ട് . കാലവര്‍ഷത്തോടൊപ്പം ശ്രീലങ്കയ്ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്. ജൂണ്‍ ഒമ്പത് വരെ വിവിധ ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala to witness heavy rain, Yellow alert in 4 districts today, Thiruvananthapuram, News, Rain, Warning, Kerala

യെലോ അലേര്‍ട് മുന്നറിയിപ്പ്:

07/06/2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്
08/06/2022: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്
09/06/2022: എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍, ഞായറാഴ്ച മുതല്‍ ജൂണ്‍ ഏഴ് വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചിലയവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Keywords: Kerala to witness heavy rain, Yellow alert in 4 districts today, Thiruvananthapuram, News, Rain, Warning, Kerala.

Post a Comment