SWISS-TOWER 24/07/2023

Plus One admission | പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലൈ ആദ്യം; പ്രവേശന ഷെഡ്യൂള്‍ തയാറാക്കുന്നത് സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് കൂടി അവസരം ലഭിക്കുന്ന വിധം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലൈ ആദ്യം ആരംഭിക്കും. സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് കൂടി അവസരം ലഭിക്കും വിധമാണ് പ്രവേശന ഷെഡ്യൂള്‍ തയാറാക്കുന്നത്. 21-ന് ഹയര്‍സെകന്‍ഡറി ഫലപ്രഖ്യാപനത്തിനുശേഷം പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതലയോഗം ചേര്‍ന്ന് രൂപരേഖ തയാറാക്കും. യോഗ്യരായവര്‍ക്കെല്ലാം പ്രവേശനം ലഭിക്കുമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചത്.
Aster mims 04/11/2022

Plus One admission | പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലൈ ആദ്യം; പ്രവേശന ഷെഡ്യൂള്‍ തയാറാക്കുന്നത് സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് കൂടി അവസരം ലഭിക്കുന്ന വിധം

എ പ്ലസുകാര്‍ വര്‍ധിച്ച കഴിഞ്ഞവര്‍ഷം ബാചുകള്‍ ക്രമീകരിച്ച് നല്‍കേണ്ടിവന്നിരുന്നു. 4,23,303 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. 3,61,307 പ്ലസ് വണ്‍ സീറ്റുകള്‍ നിലവിലുണ്ട്. വി എച് എസ് ഇ യില്‍ 33,000 സീറ്റും ഐ ടി ഐ കളില്‍ 64,000 സീറ്റും പോളിടെക്‌നികുകളില്‍ 9000 സീറ്റും ഉണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പത്താംക്ലാസ് ജയിച്ചവരെക്കാള്‍ കൂടുതല്‍ സീറ്റുണ്ട്. മറ്റുജില്ലകളില്‍ പ്ലസ് വണ്‍ സീറ്റില്‍ കുറവുണ്ടെങ്കിലും ഇതരകോഴ്‌സുകളിലേക്ക് പലരും ചേക്കേറുമെന്നതിനാല്‍ അത് പ്രവേശനത്തെ ബാധിക്കാനിടയില്ല.

കഴിഞ്ഞവര്‍ഷം അനിശ്ചിതത്വത്തെ തുടര്‍ന്ന് 33,150 സീറ്റുകള്‍ താത്കാലികമായി വര്‍ധിപ്പിക്കേണ്ടിവന്നിരുന്നു. മുന്‍വര്‍ഷങ്ങളില്‍ 20 ശതമാനംവരെ സീറ്റുകള്‍ വര്‍ധിപ്പിക്കാറുണ്ട്.

പ്ലസ് വണ്‍ സീറ്റ് (ബ്രാകറ്റില്‍ പത്താംക്ലാസ് വിജയിച്ചവര്‍)

തിരുവനന്തപുരം31,375 (34,039)

കൊല്ലം 26,622 (30,534)

പത്തനംതിട്ട 14,781 (10,437)

ആലപ്പുഴ 22,639 (21,879)

കോട്ടയം 22,208 (19,393)

ഇടുക്കി 11,867 (11,294)

എറണാകുളം 32,539 (31,780)

തൃശ്ശൂര്‍ 32,561 (35,671)

പാലക്കാട് 28,267 (38,972)

കോഴിക്കോട് 34,472 (43,496)

മലപ്പുറം 53,225 (77,691)

വയനാട് 8706 (11,946)

കണ്ണൂര്‍ 27,767 (35,167)

കാസര്‍കോട് 14,278 (19,658)

ഏകജാലകം: നടപടികളില്‍ പുനഃപരിശോധനയില്ല

ഹയര്‍സെകന്‍ഡറി ഏകജാലക പ്രവേശന നടപടികളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ രംഗത്തുവന്നിട്ടുണ്ട്. സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറും സപ്ലിമെന്ററി അലോട്മെന്റും ഒരുമിച്ചുനടത്താത്തതിനാല്‍ ഉയര്‍ന്ന ഡബ്ല്യു പി ജി എയുള്ള കുട്ടികള്‍ക്ക് ഉദ്ദേശിച്ച സ്‌കൂളിലും കോമ്പിനേഷനിലും പ്രവേശം ലഭിക്കുന്നില്ല.

സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫറും സപ്ലിമെന്ററി അലോട്മെന്റും ഒരു പൊതുമെറിറ്റിന്റെ അടിസ്ഥാനത്തില്‍ നടത്തിയാല്‍ പ്രവേശന നടപടികള്‍ സുതാര്യമാകുമെന്ന് കേരള ഹയര്‍സെകന്‍ഡറി സ്‌കൂള്‍ ടീചേഴ്‌സ് യൂനിയന്‍ ജെനറല്‍ സെക്രടറി അബ്ദുല്‍ ജലീല്‍ ചൂണ്ടിക്കാട്ടി.

സ്‌കൂളുകളില്‍നിന്ന് അനുവദിക്കുന്ന ക്ലബ് സര്‍ടിഫികറ്റുകള്‍ എണ്ണം നിജപ്പെടുത്തണം. ബോണസ് പോയന്റ് അനുവദിക്കുന്നതില്‍ പുനഃപരിശോധന വേണമെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Keywords: Kerala Plus One admission process to start by first week of July, CBSE, Education, Thiruvananthapuram, News, Students, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia