Follow KVARTHA on Google news Follow Us!
ad

RBI Warns Kerala | കേരളം വലിയ കടക്കെണിയിലേക്ക് നീങ്ങുകയാണെന്ന് ആര്‍ബിഐ മുന്നറിയിപ്പ്

Kerala heading for huge debt trap, warns RBI #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനം വലിയ കടക്കെണിയിലേക്ക് നീങ്ങുകയാണെന്ന് ആര്‍ബിഐ മുന്നറിയിപ്പ്. അടിയന്തര തിരുത്തല്‍ നടപടികള്‍ ആവശ്യമായ ഉയര്‍ന്ന കടബാധ്യതയുള്ള, അഞ്ച് സംസ്ഥാനങ്ങളില്‍ കേരളത്തെയും ഉള്‍പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ലേഖനം. ഡെപ്യൂടി ഗവര്‍ണര്‍ മൈകല്‍ ദേബബ്രത പത്രയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഒരു സംഘം സാമ്പത്തിക വിദഗ്ധരുടെ ലേഖനം ശ്രീലങ്കന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പ്രസിദ്ധീകരിച്ചത്. 'ഭാരമായ കടബാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, രാജ്യത്തെ സംസ്ഥാന സര്‍കാരുകള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക അപകടസാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക' എന്നാണ് റിപോര്‍ട് പറയുന്നത്. കേരളം, രാജസ്താന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ 2026-27 ആകുമ്പോഴേക്കും കടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം 35% കവിയുമെന്ന് റിപോര്‍ടില്‍ പറയുന്നു. 'ഈ സംസ്ഥാനങ്ങള്‍ അവരുടെ കടത്തിന്റെ കാര്യത്തിൽ കാര്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്,' എന്നും ചൂണ്ടിക്കാണിക്കുന്നു.
     
Kerala heading for huge debt trap, warns RBI, Kerala, Thiruvananthapuram, News, Top-Headlines, RBI, Government, Jharkhand, Odisha, Uttar Pradesh, Report, Revenue, Rajasthan, West Bengal.

എല്ലാ സംസ്ഥാന സര്‍കാരുകളുടെയും മൊത്തം ചിലവിന്റെ പകുതിയോളം വരുന്ന 10 സംസ്ഥാനങ്ങളെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. എല്ലാ സൂചകങ്ങളെയും അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പ് സൂചനകള്‍ കണക്കിലെടുത്ത്, ഏറ്റവും സമ്മര്‍ദമുള്ള അഞ്ച് സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തു - ബീഹാര്‍, കേരളം, പഞ്ചാബ്, രാജസ്താന്‍, പശ്ചിമ ബംഗാള്‍. 2020-21ല്‍ 15-ാം ധനകാര്യ കമീഷന്‍ നിശ്ചയിച്ച കടബാധ്യത കേരളം മറികടന്നതായി ലേഖനത്തില്‍ പറയുന്നു. കേരളവും മറ്റ് രണ്ട് സംസ്ഥാനങ്ങളും - രാജസ്താന്‍, പശ്ചിമ ബംഗാള്‍ - 2022-23 ല്‍ കടവും ധനക്കമ്മിയും സംബന്ധിച്ച കമീഷന്റെ ലക്ഷ്യങ്ങള്‍ മറികടക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

മൊത്തം ചിലവില്‍, റവന്യൂ ചിലവിന്റെ വിഹിതം 90% വരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളമുണ്ട്. ഇത് ചിലവുകളുടെ ഗുണനിലവാരം മോശമാക്കുന്നു. കേരളമുള്‍പെടെ അഞ്ച് സംസ്ഥാനങ്ങളിലെ മൊത്തം റവന്യൂ ചിലവിന്റെ 35 ശതമാനത്തിലധികം പലിശ, പെന്‍ഷന്‍, ഭരണച്ചെലവ് എന്നിവ ഉള്‍പെപ്പെടെയുള്ള പ്രതിബദ്ധതയുള്ള ചിലവുകളാണ്. അതിനാൽ വികസന ചിലവുകള്‍ ഏറ്റെടുക്കുന്നതിന് പരിമിതമായ സാമ്പത്തിക ഇടം നല്‍കുന്നെന്നും ലേഖനത്തില്‍ പറയുന്നു.

ജാര്‍ഖണ്ഡ്, കേരളം, ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സബ്സിഡി വര്‍ധിപ്പിച്ച ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. സമീപകാലത്ത്, സംസ്ഥാന സര്‍കാരുകള്‍ അവരുടെ സബ്സിഡിയുടെ ഒരു ഭാഗം സൗജന്യമായി വിതരണം ചെയ്യാന്‍ തുടങ്ങി. 'സൗജന്യ രൂപത്തിലുള്ള നിരവധി സാമൂഹിക ക്ഷേമ പദ്ധതികള്‍ ഖജനാവിന് കനത്ത ഭാരം വരുത്തുക മാത്രമല്ല, വിപണി വായ്പയിലൂടെ ധനസഹായം നല്‍കുകയാണെങ്കില്‍ ആദായത്തിന്മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യും,' റിപോര്‍ട് പറയുന്നു.

ഏറ്റവും മികച്ച ദീര്‍ഘകാല ക്ഷേമ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ചിലവുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാന സര്‍കാരുകളോട് റിപോര്‍ട് ആവശ്യപ്പെടുന്നു. കൂടാതെ, ഓരോ സാമൂഹിക മേഖലയിലെ പദ്ധതികള്‍ക്കും ഒരു സൂര്യാസ്തമയ നിബന്ധന ഉണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറണമെന്നും നിര്‍ദേശിക്കുന്നു.

Keywords: Kerala heading for huge debt trap, warns RBI, Kerala, Thiruvananthapuram, News, Top-Headlines, RBI, Government, Jharkhand, Odisha, Uttar Pradesh, Report, Revenue, Rajasthan, West Bengal.
< !- START disable copy paste -->

Post a Comment