DHSE 12th result declared | പ്ലസ്ടു റിസള്‍ട്: ഇത്തവണ വിജയശതമാനം 83.87

 


തിരുവനന്തപുരം: (www.kvartha.com) പ്ലസ്ടു, വി എച് എസ് ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 11മണിയോടെയാണ് പ്രഖ്യാപനം നടന്നത്. വിജയശതമാനം 83.87. കഴിഞ്ഞ തവണത്തെ വിജയശതമാനം 87.94. 20 ദിവസം കൊണ്ട് ടാബുലേഷന്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കാനായി.

ഹയര്‍സെകന്‍ഡറിക്ക് ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിജയം നേടി. ഒന്നാം വര്‍ഷത്തെ പരീക്ഷയുടെ സ്‌കോര്‍കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണയിച്ചത്. വിജയശതമാനത്തില്‍ മുന്നില്‍ കോഴിക്കോട് ജില്ലയാണ് (87.79%).

പരീക്ഷയ്ക്ക് ഫോകസ് ഏരിയയും നോണ്‍ ഫോകസ് ഏരിയയും നിശ്ചയിച്ചിരുന്നു. ആകെ 4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണയും ഗ്രേസ് മാര്‍ക് ഒഴിവാക്കി. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. വൊകേഷനല്‍ ഹയര്‍സെകന്‍ഡറിയില്‍ 29,711 പേര്‍ പരീക്ഷ എഴുതിയതില്‍ 23,251 പേര്‍ വിജയിച്ചു. വിജയശതമാനം 78.26. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം 79.62. വൊകേഷനല്‍ ഹയര്‍സെകന്‍ഡറി വിജയ ശതമാനത്തില്‍ മുന്നില്‍ കൊല്ലം ജില്ലയാണ് 87.77%.

ഹയര്‍സെകന്‍ഡറി പരീക്ഷ എഴുതിയ 1,89,370 പെണ്‍കുട്ടികളില്‍ 1,69095 (89.29%)പേരും 1,73,306 ആണ്‍കുട്ടികളില്‍ 1,34,871 (77.82%) പേരും ഉന്നത പഠനത്തിനു യോഗ്യത നേടി. സര്‍കാര്‍ മേഖലയിലെ സ്‌കൂളുകളില്‍നിന്ന് 1,25,581 (81.71%) പേരും എയ്ഡഡ് മേഖലയില്‍ നിന്ന് 1,57,704 (86.02%) പേരും അണ്‍ എയ്ഡഡ് മേഖലയില്‍ നിന്ന് 19,374 പേരും (81.12%) ഉന്നത പഠനത്തിന് യോഗ്യത നേടി.

റഗുലര്‍ സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 28,450 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇതില്‍ 22,117 പേര്‍ പെണ്‍കുട്ടികളും 6,333 പേര്‍ ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ 19,490 പേര്‍ക്കും ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 2871 പേര്‍ക്കും കൊമേഴ്‌സ് വിഭാഗത്തില്‍ 6089 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഇതില്‍ 53 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും (1200-1200) ലഭിച്ചു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ചത് മലപ്പുറത്താണ് 4283. 78 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി.

ഒന്നും രണ്ടും വര്‍ഷത്തെ പൊതുപരീക്ഷകളുടെ സ്‌കോറുകളും നിരന്തര മൂല്യനിര്‍ണയ സ്‌കോറും പ്രായോഗിക പരീക്ഷയുടെ സ്‌കോറും സര്‍ടിഫികറ്റില്‍ പ്രത്യേകം രേഖപ്പെടുത്തും. ഓരോ വിഷയത്തിനും ലഭിച്ച സ്‌കോറും സര്‍ടിഫികറ്റിലുണ്ടാകും. സര്‍ടിഫികറ്റ് വിതരണം ജൂലൈ മാസത്തില്‍ പൂര്‍ത്തിയാക്കും. ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് പുനര്‍മൂല്യനിര്‍ണയവും സൂക്ഷ്മ പരിശോധനയും ഉണ്ടായിരിക്കില്ല. അവര്‍ക്ക് ഉത്തര കടലാസുകളുടെ പകര്‍പ്പിന് അപേക്ഷിക്കാം.

കുട്ടികളെ ഏറെ വലച്ച പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദമായതിനെ തുടര്‍ന്ന് പുതിയ ഉത്തര സൂചിക തയാറാക്കിയാണ് വീണ്ടും മൂല്യനിര്‍ണയം നടത്തിയത്.

ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍:

www(dot)results(dot)kerala(dot)gov(dot)in www(dot)examresults(dot)kerala(dot)gov(dot)in www(dot)dhsekerala(dot)gov(dot)in www(dot)keralaresults(dot)nic(dot)in www(dot)prd(dot)kerala(dot)gov(dot)in www(dot)results(dot)kite(dot)kerala(dot)gov(dot)in

PRD Live മൊബൈല്‍ ആപ് വഴിയും ഫലം ലഭ്യമാണ്.

 DHSE 12th result declared | പ്ലസ്ടു റിസള്‍ട്: ഇത്തവണ വിജയശതമാനം 83.87

Keywords: Kerala DHSE 12th result declared, check result here, Thiruvananthapuram, News, Education, Result, Kerala, Website.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia