CM condemns attack | രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസിനുനേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നു; കുറ്റക്കാര്‍ക്കെതിരെ തക്കതായ നടപടിയെന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസിനുനേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

CM condemns attack |  രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസിനുനേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നു; കുറ്റക്കാര്‍ക്കെതിരെ തക്കതായ നടപടിയെന്ന് മുഖ്യമന്ത്രി


ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍കാര്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് എം പിയുടെ ഓഫിസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച് അക്രമാസക്തമായത്. സംഭവസമയത്ത് മൂന്ന് ജീവനക്കാരായിരുന്നു ഓഫിസിലുണ്ടായിരുന്നത്. ഇവരെ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. മര്‍ദനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫിസിലെ സാധന സാമഗ്രികളെല്ലാം നശിപ്പിച്ചു. ഒരുപാട് നാശനഷ്ടം സംഭവിച്ചതായി ടി സിദ്ദിഖ് പറഞ്ഞു.

തുടര്‍ന്ന് പൊലീസെത്തി ലാത്തിവീശുകയും ചില എസ് എഫ് ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Keywords: Kerala CM strongly condemns attack on Rahul Gandhi's office, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Criticism, Rahul Gandhi, Office, Trending, Kerala.





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia