Crime | വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍തൃസഹോദരന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി; യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; യുവാവ് കസ്റ്റഡിയില്‍
Jun 4, 2022, 11:50 IST
തിരുവനന്തപുരം: (www.kvartha.com) യുവതിയെ ഭര്‍ത്താവിന്റെ സഹോദരന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കാട്ടാക്കടയിലാണ് സംഭവം. വിവാഹ മോചനം ആവശ്യപ്പെട്ടാണ് കട്ടക്കോട് സ്വദേശി ആശയെ ഭര്‍ത്താവ് ബൈജുവിന്റെ ജ്യേഷ്ഠന്‍ ബിജു ക്രൂരമായി ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവമുണ്ടായത്. യുവതി ജോലി ചെയ്തിരുന്ന ചാരുപാറയിലെ ഡ്രൈവിങ് സ്‌കൂളില്‍ എത്തിയാണ് ഭര്‍ത്താവിന്റെ സഹോദരന്‍ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. മര്‍ദിച്ച ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.