Follow KVARTHA on Google news Follow Us!
ad

KAAPA | രണ്ടുകോടി രൂപയുടെയുടെ സിന്തറ്റിക് മയക്കുമരുന്ന് കേസില്‍ ദമ്പതികള്‍ ഉള്‍പെടെയുള്ള പ്രതികള്‍ക്കെതിരെ കാപ ചുമത്തും; പൊലീസ് നീക്കം തുടങ്ങി

Kannur: Police to impose KAAPA against accused, including the couple in the MDMA case, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) കോളിളക്കം സൃഷ്ടിച്ച കോടികളുടെ മയക്കുമരുന്ന് കേസില്‍ ദമ്പതികള്‍ ഉള്‍പെടെയുള്ള പ്രതികള്‍ക്കെതിരെ കാപ (കേരള ആന്റി സോഷ്യല്‍ ആക്റ്റിവറ്റീസ് പ്രവിന്‍ഷ്യല്‍ ആക്റ്റ്) ചുമത്താന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ റിപോർട് നല്‍കി. പ്രതികളില്‍ ഒരാള്‍ നൈജീരിയന്‍ യുവതിയാണ്. കണ്ണൂര്‍ ജില്ലയിലെ അബ്ദുല്‍ ഗഫൂർ (35) ആണ് കേസിലെ മുഖ്യപ്രതി.
                       
News, Kerala, Kannur, Top-Headlines, Police, Accused, Arrested, Drugs, Case, Couples, KAAPA, Kannur: Police to impose KAAPA against accused, including the couple in the MDMA case.
           
ബെംഗ്ളുറു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്രമയക്കുമരുന്ന് ശൃംഖലയുടെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. നിസാമിന്റെ ഉറ്റകൂട്ടാളിയായ ജനീസ് (35), നിസാമിന്റെ ബന്ധുവായ അഫ്‌സല്‍ (37), ഇയാളുടെ ഭാര്യ ബാൽകീസ് (28), നൈജീരിയന്‍ യുവതി പ്രിന്‍സ് ഓട്ടോനിയ, അന്‍സാരി-ശബ്‌ന ദമ്പതികള്‍ എന്നിവരടക്കമുള്ള 13 പ്രതികള്‍ക്കെതിരെയാണ് കാപ ചുമത്തുന്നതിനായി സിറ്റി പൊലീസ് കമീഷനർ ആര്‍ ഇളങ്കോ റിപോർട് നല്‍കിയത്. ഇത് കണ്ണൂര്‍ റേൻജ് ഡിഐജിയുടെ അനുമതിക്ക് ശേഷം കലക്ടര്‍ക്ക് അയക്കും.

ജില്ലാമജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കലക്ര്‍ നേതൃത്വം നല്‍കുന്ന കമിറ്റിക്കാണ് ഈ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാനുള്ള അധികാരം. കഴിഞ്ഞ മാര്‍ച് ഏഴിനാണ് കണ്ണൂരിനെ ഞെട്ടിച്ച മയക്കുമരുന്ന് വേട്ട നടന്നത്. ബെംഗ്‌ളൂറില്‍ നിന്നെത്തിയ ടൂറിസ്റ്റ് ബസിലെ പാര്‍സലില്‍ നിന്നാണ് തുണിത്തരങ്ങളെന്ന വ്യാജേനെ മയക്കുമരുന്ന് കൈപ്പറ്റുന്നതിനിടെ അഫ്‌സല്‍- ബല്‍കീസ് ദമ്പതികള്‍ പിടിയിലാകുന്നത്. എംഡിഎംഎ ഉള്‍പെടെയുള്ള രണ്ടുകോടി രൂപയുടെ സിന്തറ്റിക് മയക്കുമരുന്നാണ് പിടികൂടിയത്.

Keywords: News, Kerala, Kannur, Top-Headlines, Police, Accused, Arrested, Drugs, Case, Couples, KAAPA, Kannur: Police to impose KAAPA against accused, including the couple in the MDMA case.
< !- START disable copy paste -->

Post a Comment