Follow KVARTHA on Google news Follow Us!
ad

Vikram trailer | ഉലകനായകന്റ ‘വിക്രം’ ബുര്‍ജ് ഖലീഫയിൽ തെളിഞ്ഞു; ആർപ്പുവിളിയുമായി ആരാധകവൃന്ദം

Kamal Haasan's Vikram trailer lights up Burj Khalifa, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
- ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) ഉലകനായകനായ കമല്‍ഹാസന്റെ ചിത്രം ‘വിക്രം’ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ വിക്രമിന്റെ ട്രെയിലറാണ് ദുബൈ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്. പ്രദര്‍ശനം നേരില്‍ കാണാന്‍ കമല്‍ഹാസനും എത്തിയതോടെ ആരാധകര്‍ ആവേശക്കൊടുമുടിയിലായി. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന വേള്‍ഡ് വൈഡ് റിലീസിന്റെ ഭാഗമായാണ് കമല്‍ ഹാസന്‍ ദുബൈയില്‍ എത്തിയത്.
                     
News, World, Top-Headlines, Cinema, Film, Actor, Kamal Hassan, Burj Khalifa, Gulf, Dubai, UAE, Vikram Trailer, Kamal Haasan's Vikram trailer lights up Burj Khalifa.

ട്രെയിലര്‍ കാണാന്‍ നിരവധി ആരാധകരാണ് ബുര്‍ജിന് താഴെ അണിനിരന്നത്. അഡ്രസ് ഡൗണ്‍ ടൗണിന്റെ മുകളിലെത്തിയ കമല്‍ ഹാസന്‍ ആരാധകരെ അഭിവാദ്യം ചെയ്തതോടെ അവര്‍ ആവേശക്കൊടുമുടിയിലായി. ‘വിക്രം വിക്രം’ എന്ന ആര്‍പ്പുവിളികളോടെയാണ് അവര്‍ ട്രെയിലര്‍ ഏറ്റെടുത്തത്.
                  
News, World, Top-Headlines, Cinema, Film, Actor, Kamal Hassan, Burj Khalifa, Gulf, Dubai, UAE, Vikram Trailer, Kamal Haasan's Vikram trailer lights up Burj Khalifa.

സിനിമകളുടെ നിലവാരത്തില്‍ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ടെന്നും സാങ്കേതിക വിദ്യയുടെ വളര്‍ച അവിശ്വസനീയമാണെന്നും കമല്‍ഹാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15 വര്‍ഷം മുമ്പ് സിനിമ സംവിധാനം ചെയ്യുമ്പോള്‍ ഇതൊന്നും സങ്കല്‍പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഒടിടി പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ സിനിമക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിനയം പഠിപ്പിച്ചതിൽ മലയാളസിനിമയ്ക്ക് നിർണായക പങ്കുണ്ടെന്ന് ഉലകനായകൻ കമൽഹാസൻ പറഞ്ഞു.

വിക്രം ആക്‌ഷൻ ത്രിലർ സിനിമയാണ്. ഒരിക്കലും നിരാശപ്പെടുത്തില്ല. എല്ലാസിനിമകളിലും പ്രതീക്ഷിക്കുന്നപോലുള്ള വ്യത്യസ്തത ഇതിലുമുണ്ടാകും. ഒരു സിനിമ പുറത്തിറങ്ങിയാൽ അത് പ്രേക്ഷകരുടെതാണ് . എപ്പോഴും പ്രേക്ഷകരോട് മാത്രമായാണ് സിനിമക്ക് നേരിട്ടുള്ള അടുപ്പം. പ്രേക്ഷകനായി കഴിയാനാണ് എന്നുമിഷ്ടം. സിനിമയെക്കുറിച്ച് എന്നും പഠിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ട് യുവാവെന്നോ, മുതിർന്നയാളെന്നോ തോന്നിയിട്ടില്ലെന്നും താരം മൊഴിഞ്ഞു.

Keywords: News, World, Top-Headlines, Cinema, Film, Actor, Kamal Hassan, Burj Khalifa, Gulf, Dubai, UAE, Vikram Trailer, Kamal Haasan's Vikram trailer lights up Burj Khalifa.
< !- START disable copy paste -->

Post a Comment