തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ മികച്ച ഭൂരിപക്ഷത്തിലുള്ള വിജയത്തില്‍ സംസ്ഥാനത്തെങ്ങുമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം നടത്തുകയാണ് . തൃക്കാക്കരയില്‍ പി ടി തോമസിന്റെ ഭൂരിപക്ഷം തുടക്കത്തിലേ ഉമ തോമസ് മറികടന്നിരുന്നു.
തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും സി പി എം പ്രതികരിച്ചു.
രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂം തുറന്ന് വോടിങ് യന്ത്രങ്ങള്‍ പുറത്തെടുത്തു. എട്ടുമണിയോടെ വോടെണ്ണല്‍ തുടങ്ങി. ആദ്യം തപാല്‍ വോടുകളാണ് എണ്ണിയത്. 10 പോസ്റ്റല്‍ ബാലറ്റുകളില്‍ മൂന്ന് വോടുകള്‍ ഉമാ തോമസിനും, എല്‍ ഡി എഫിന് രണ്ടും, ബി ജെ പിക്ക് രണ്ടും ലഭിച്ചു.
Keywords: K Sudhakaran Response on Thrikkakara By- Election, Kannur, News, Politics, By-election, K.Sudhakaran, UDF, Kerala.