Joy Mathew on AMMA| 'അമ്മ' ഒരു ക്ലബാണെങ്കില്‍ അതില്‍ അംഗത്വം ആഗ്രഹിക്കുന്നില്ല; തിരുത്താന്‍ തയാറല്ലെങ്കില്‍ അംഗത്വഫീസ് തിരിച്ചുതരിക; ജോയ് മാത്യൂ

 


കൊച്ചി: (www.kvartha.com) സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ 'അമ്മ' ഒരു ക്ലബാണെങ്കില്‍ അതില്‍ അംഗത്വം ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ ജോയ് മാത്യു. 'അമ്മ' ജെനറല്‍ സെക്രടറി ഇടവേള ബാബുവിന് ജോയ് മാത്യു ഇതുസംബന്ധിച്ച് കത്ത് നല്‍കി.

നിലവില്‍ മാന്യമായ മറ്റൊരു ക്ലബില്‍ അംഗത്വം ഉണ്ട്. ക്ലബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വ ഫീസ് തിരിച്ചു തരികയോ വേണമെന്നും ജോയ് മാത്യു കത്തില്‍ ആവശ്യപ്പെട്ടു.


Joy Mathew on AMMA| 'അമ്മ' ഒരു ക്ലബാണെങ്കില്‍ അതില്‍ അംഗത്വം ആഗ്രഹിക്കുന്നില്ല; തിരുത്താന്‍ തയാറല്ലെങ്കില്‍ അംഗത്വഫീസ് തിരിച്ചുതരിക; ജോയ് മാത്യൂ

കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ബഹുമാനപ്പെട്ട ജെനറല്‍ സെക്രടറി,

കഴിഞ്ഞ ദിവസം നടന്ന ജെനറല്‍ ബോഡി മീറ്റിംഗില്‍ തൊഴില്‍പരമായ ബാധ്യതകളാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അന്നേ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ താങ്കള്‍ 'അമ്മ' ഒരു ക്ലബ് ആണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആ രീതിയിലാണെന്നും പറയുന്നത് കേട്ടു. 'അമ്മ' എന്ന സംഘടന അതിലെ അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെന്നാണ് അറിവ്.

ക്ലബിന്റെ പ്രവര്‍ത്തന രീതിയും ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയും രണ്ടാണല്ലോ. നിലവില്‍ മാന്യമായ മറ്റൊരു ക്ലബില്‍ അംഗത്വം എനിക്കുള്ള സ്ഥിതിക്ക് 'അമ്മ' എന്ന ക്ലബില്‍ കൂടി ഒരു അംഗത്വം ഞാന്‍ അഗ്രഹിക്കുന്നില്ല എന്നറിയിക്കട്ടെ.

ആയത് കൊണ്ട് ക്ലബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം എന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ വേണം എന്ന് അപേക്ഷിക്കുന്നു

എന്ന്
ജോയ് മാത്യു
(ഒരു സാദാ മെമ്പര്‍ )

കഴിഞ്ഞദിവസം കെ ബി ഗണേഷ് കുമാറും അമ്മ ഒരു ക്ലബാണെന്ന് പറഞ്ഞതില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ക്ലബാണെങ്കില്‍ അതില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. അമ്മ ക്ലബ് ആണെന്ന് പറഞ്ഞ ഇടവേള ബാബുവിനെ തിരുത്താന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ തയാറായില്ലെന്നും ഗണേഷ് ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് മോഹന്‍ലാലിന് കത്തെഴുതുമെന്നും താരം പറഞ്ഞിരുന്നു.

Keywords: Joy Mathew against Idavela Babu's statement, Kochi, News, Cine Actor, Trending, Letter, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia