Jaylon Ferguson Dies | എന്‍ എഫ് എല്‍ താരം ജെയ്ലന്‍ ഫെര്‍ഗുസന്‍ അന്തരിച്ചു; വിടവാങ്ങിയത് 26-ാം വയസില്‍

 


ADVERTISEMENT

ബാള്‍ടിമോര്‍: (www.kvartha.com) റാവന്‍സ് ഔട് സൈഡ് ലയ്ന്‍ ബാകര്‍ ജെയ്ലന്‍ ഫെര്‍ഗുസന്‍ (26) അന്തരിച്ചു. ഹാര്‍ഡ് വുഡ് ഇന്‍ചെസ്റ്റര്‍ അവന്യൂവിലുള്ള വസതിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട താരത്തിന്റെ മരണം  വ്യാഴാഴ്ചയാണ്   റാവന്‍സ് ഒദ്യോഗികമായി സ്ഥിരീകരിച്ചത്.

Jaylon Ferguson Dies | എന്‍ എഫ് എല്‍ താരം ജെയ്ലന്‍ ഫെര്‍ഗുസന്‍ അന്തരിച്ചു; വിടവാങ്ങിയത് 26-ാം വയസില്‍

മരണത്തില്‍ ദുരൂഹതയില്ലെന്നും ഓവര്‍ഡോസായിരിക്കാം മരണകാരണമെന്നും ബാള്‍ടിമോര്‍ പൊലീസ് അറിയിച്ചു. മെഡികല്‍ എക്സാമിനര്‍ മരണ കാരണം ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെ റാവന്‍സിലെ കളിക്കാര്‍ ഉള്‍പെടെ നിരവധിപേര്‍ ജെയ്ലന് അന്തിമാഭിവാദ്യം അര്‍പിക്കാന്‍ എത്തിയിരുന്നു.

1995 ഡിസംബര്‍ 14 ന് ലൂസിയാനയിലാണ് ജെയ്ലന്റെ ജനനം. ബാള്‍ടിമോര്‍ റാവന്‍സില്‍ 2019 മുതല്‍ 2021 വരെ അംഗമായിരുന്നു. ഭാര്യ ഡോണി സ്മിതും മൂന്നു മക്കളുമടങ്ങുന്നതാണ് കുടുംബം.

എന്‍ എഫ് എസിലെ മറ്റൊരു പ്രമുഖ കളിക്കാരന്‍ ഡ്വയന്‍ ഹാസ്‌കിന്‍സ് (24) ഇക്കഴിഞ്ഞ ഏപ്രിലിലും മാരിയോണ്‍ ബാര്‍ബര്‍ (38) ജൂണിലും ജെഫ് ഗ്ലാഡിനി (25) മെയിലും അന്തരിച്ചിരുന്നു.

Keywords: Jaylon Ferguson, Baltimore Ravens Linebacker, passes away at 26, New York, News, Dead, Police, Family, Dead Body, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia