Jamita teacher | കേരളം താലിബാനാകാതിരിക്കാന്‍ തീവ്രവാദ ശക്തികള്‍ക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് ജാമിത ടീചര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കേരളം താലിബാനാകാതിരിക്കാന്‍ തീവ്രവാദ ശക്തികള്‍ക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ജാമിത ടീചര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി കണ്ണൂര്‍ ഗുരുഭവന്‍ ഹാളില്‍ സംഘടിപ്പിച്ച കേരളം താലിബാനിസത്തിലേക്കോ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
Aster mims 04/11/2022

Jamita teacher | കേരളം താലിബാനാകാതിരിക്കാന്‍ തീവ്രവാദ ശക്തികള്‍ക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് ജാമിത ടീചര്‍

കേരളത്തില്‍ മതതീവ്രവാദം ഇന്നത്തെനിലയില്‍ എത്തിയതിന് പിന്നില്‍ സംസ്ഥാനം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളാണെന്നും ടീചര്‍ പറഞ്ഞു. നാല് വോടിനു വേണ്ടി ഇക്കൂട്ടര്‍ ഉണ്ടാക്കിവെച്ച ദുരന്തമാണ് ഇന്ന് സംസ്ഥാനത്ത് തീവ്രവാദ സംഘടനകള്‍ക്ക് പരസ്യമായി പൊതു സമൂഹത്തെയാകെ വെല്ലുവിളിക്കുന്നതിന് ധൈര്യം നല്‍കുന്നത്.

ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി നിലകൊണ്ടവര്‍ പത്താം ക്ലാസുകാരിയെ പൊതു വേദിയില്‍ നിന്നിറക്കിവിട്ടപ്പോള്‍ എവിടെ പോയി എന്ന് ജാമിത ചോദിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ഡോ. വി എസ് ഷേണായ് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ജില്ലാ പ്രസിഡന്റ് എ ടി ഷാജി എന്നിവര്‍ സംസാരിച്ചു.

Keywords: Jamita teacher urges public to unite against terrorist forces to prevent Kerala from becoming Taliban, Kannur, News, Religion, Terrorism, Criticism, Kerala.







ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script