Heavy rain in Kerala | അടുത്ത 5 ദിവസം കേരളം ഉള്‍പെടെയുള്ള പടിഞ്ഞാറന്‍ തീരത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

 


കോഴിക്കോട്: (www.kvartha.com) അടുത്ത അഞ്ച് ദിവസം പടിഞ്ഞാറന്‍ തീരത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . കേരളം, കര്‍ണാടക തീരപ്രദേശം, ഗോവ എന്നിവയുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളില്‍ മഞ്ഞ, ഓറന്‍ജ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Heavy rain in Kerala | അടുത്ത 5 ദിവസം കേരളം ഉള്‍പെടെയുള്ള പടിഞ്ഞാറന്‍ തീരത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

മഹാരാഷ്ട്രയിലെ പാല്‍ഘര്‍, റായ്ഗഡ്, രത്‌നഗിരി, ധൂലെ, നന്ദുര്‍ബാര്‍, ജല്‍ഗാവ്, നാസിക് എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ടും, സിന്ധുദുര്‍ഗ്, ദക്ഷിണ കൊങ്കന്‍, ഗോവ എന്നിവടങ്ങളില്‍ ഓറന്‍ജ് അലര്‍ടും പുറപ്പെടുവിച്ചു. അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളം, മാഹി, കൊങ്കന്‍, ഗോവ, തീരദേശ കര്‍ണാടക എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്.

ജൂണ്‍ 24-26 കാലയളവില്‍ മധ്യ മഹാരാഷ്ട്രയിലെ വനപ്രദേശങ്ങള്‍, ജൂണ്‍ 24, 25 തീയതികളില്‍ വടക്കന്‍ കര്‍ണാടക, ജൂണ്‍ 22, 25, 26 തീയതികളില്‍ ഗുജറാത് മേഖല, ജൂണ്‍ 22ന് തീരദേശ ആന്ധ്രപ്രദേശും തെലങ്കാനയും. അടുത്ത അഞ്ച് ദിവസങ്ങളില്‍ കൊങ്കണിലും ഗോവയിലും ജൂണ്‍ 22 മുതല്‍ 24 വരെ തീരദേശ കര്‍ണാടകയിലും ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Keywords: Isolated heavy rainfall likely in Kerala for next five days, Kozhikode, News, Rain, Warning, Trending, Kerala.






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia