SWISS-TOWER 24/07/2023

Indian expat wins $1 million | ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യമെത്തി; പ്രവാസി മലയാളിക്ക് ലഭിച്ചത് 10 ലക്ഷം ഡോളര്‍ സമ്മാനം

 


ADVERTISEMENT

ദുബൈ: (www.kvartha.com) ദുബൈ ഡ്യൂടി ഫ്രീ മിലെനിയം മിലനയര്‍ നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യമെത്തി. പ്രവാസി മലയാളിയെ തേടിയെത്തിയത് 10 ലക്ഷം ഡോളര്‍ ( 7.8 കോടി ഇന്‍ഡ്യന്‍ രൂപ) സമ്മാനം. ഒമാനിലെ മസ്ഖതില്‍ താമസിക്കുന്ന 62കാരനായ ജോണ്‍ വര്‍ഗീസാണ് ആ ഭാഗ്യവാന്‍. 1999ല്‍ മിലെനിയം മിലനയര്‍ പ്രൊമോഷന്‍ തുടങ്ങിയത് മുതല്‍ ഒന്നാം സമ്മാനം നേടുന്ന 192-ാമത്തെ ഇന്‍ഡ്യക്കാരനാണ് ഇദ്ദേഹം.
Aster mims 04/11/2022

Indian expat wins $1 million | ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യമെത്തി; പ്രവാസി മലയാളിക്ക് ലഭിച്ചത് 10 ലക്ഷം ഡോളര്‍ സമ്മാനം

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ഡിയില്‍ ബുധനാഴ്ച നടന്ന മിലെനിയം മിലനയര്‍ 392-ാമത് സീരീസ് നറുക്കെടുപ്പിലാണ് ജോണ്‍ സമ്മാനാര്‍ഹനായത്. ജോണ്‍ മേയ് 29ന് വാങ്ങിയ 0982 എന്ന ടികറ്റ് നമ്പരിനാണ് സമ്മാനം ലഭിച്ചത്. ആറു വര്‍ഷമായി ദുബൈ ഡ്യൂടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുത്തു വരികയായിരുന്ന ജോണ്‍, മസ്ഖതില്‍ ഒരു കണ്‍സ്യൂമര്‍ ഗുഡ്സ് കംപനിയിലെ ജെനറല്‍ മാനേജരാണ്.

35 വര്‍ഷമായി ദുബൈയ്ക്കും മസ്ഖതിനും ഇടയില്‍ ഇടയ്ക്കിടെ യാത്ര ചെയ്യാറുള്ള ജോണ്‍, കോവിഡിന് മുമ്പ് ദുബൈ എയര്‍പോര്‍ടിലെ ദുബൈ ഡ്യൂടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് കൗന്‍ഡറില്‍ നിന്നായിരുന്നു ടികറ്റ് വാങ്ങിയിരുന്നത്. റിടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തിനായി സമ്മാനത്തുകയില്‍ നല്ലൊരു ശതമാനം മാറ്റി വെക്കും. ബാക്കിയുള്ളതില്‍ ഒരു ഭാഗം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനുമാണ് ജോണ്‍ വര്‍ഗീസിന്റെ തീരുമാനം.

ആദ്യമായാണ് ഒരു നറുക്കെടുപ്പില്‍ വിജയിക്കുന്നതെന്നും ഇപ്പോള്‍ ദുബൈ ഡ്യൂടി ഫ്രീ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Indian expat in Oman wins $1 million in Dubai Duty Free Millennium Millionaire draw, Dubai, News, Malayalee, Lottery, Winner, Oman, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia