കറാചിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെയായിരുന്നു സംഭവം. 'ആ ടെസ്റ്റ് മത്സരത്തില്‍ സചിനെ ആക്രമിക്കാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിരുന്നു. എന്ത് വിലകൊടുത്തും സചിനെ മുറിവേല്‍പ്പിക്കണമെന്ന് നിശ്ചയിച്ചു. അങ്ങനെ ഞാന്‍ സചിന്റെ ഹെല്‍മെറ്റ് ലക്ഷ്യമാക്കി പന്ത് എറിഞ്ഞു, അത് ലക്ഷ്യത്തിലെത്തിയെന്ന് എനിക്ക് തോന്നി. എന്നാല്‍ വീഡിയോ കണ്ടപ്പോള്‍ സചിന്‍ ആ ബൗണ്‍സര്‍ ഒഴിഞ്ഞുമാറിയതായി ഞാന്‍ കണ്ടു,' അക്തര്‍ പറഞ്ഞു.
'ഞാന്‍ വീണ്ടും സചിനെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പേസ് ബൗളര്‍ മുഹമ്മദ് ആസിഫ് നന്നായി പന്തെറിഞ്ഞു. ആ പ്രത്യേക ദിവസം ആസിഫ് ബൗള്‍ ചെയ്തതുപോലെ മികച്ച രീതിയില്‍ മറ്റാരെങ്കിലും പന്തെറിയുന്നത് ഞാന്‍ അപൂര്‍വമായി മാത്രമേ കണ്ടിട്ടുള്ളൂ,' അക്തര്‍ ഓര്‍മിച്ചു.
ആദ്യ ഓവറില്‍ തന്നെ സല്‍മാന്‍ ബട്, യൂനിസ് ഖാന്‍, മുഹമ്മദ് യൂസഫ് എന്നിവരെ പുറത്താക്കി ഇര്‍ഫാന്‍ പത്താന്‍ ഹാട്രിക് നേടിയതും ഇതേ ടെസ്റ്റിലായിരുന്നു. മത്സരത്തില്‍ ഇന്‍ഡ്യ 341 റണ്‍സിന് തോറ്റതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ന് നഷ്ടമായി. മത്സരത്തില്‍ മികച്ച ബൗളിംഗ് നടത്തിയ ആസിഫ് ആദ്യ ഇനിംഗ്സില്‍ നാല് വികറ്റും രണ്ടാം ഇനിംഗ്സില്‍ മൂന്ന് വികറ്റും വീഴ്ത്തിയിരുന്നു.
സചിനെ ആദ്യ ഇന്നിംഗ്സില്‍ 23 ന് അബ്ദുർ റസാഖ് പുറത്താക്കുകയും രണ്ടാം ഇനിംഗ്സില്‍ 26ന് ആസിഫ് ഔടാക്കുകയും ചെയ്തു. മത്സരത്തിനിടെ അക്തറിന്റെ രണ്ട് ബൗണ്‍സറുകള്‍ നേരിട്ടപ്പോള്‍ സചിന്‍ 'കണ്ണുകള്‍ അടച്ചു' എന്ന് പല അഭിമുഖങ്ങളിലും ആസിഫ് അവകാശപ്പെട്ടിരുന്നു.
'ആ മത്സരത്തില്‍ ശുഐബ് അക്തര്‍ എക്‌സ്പ്രസ് വേഗത്തിലാണ് പന്തെറിഞ്ഞത്. ഞാന്‍ അംപയറുടെ അടുത്ത് സ്‌ക്വയര്‍ ലെഗില്‍ നില്‍ക്കുകയായിരുന്നു, ശുഐബ് എറിഞ്ഞ ഒന്നോ രണ്ടോ ബൗണ്‍സറുകള്‍ നേരിട്ടപ്പോള്‍ സചിന്‍ കണ്ണടച്ചത് ഞാന്‍ തന്നെ കണ്ടു. ആദ്യ ഇനിംഗ്സില്‍ 240 റണ്‍സ് പോലും സ്‌കോര്‍ ചെയ്യാന്‍ ഞങ്ങള്‍ ഇന്‍ഡ്യയെ അനുവദിച്ചില്ല. തോല്‍വിയുടെ അറ്റത്ത് നിന്നാണ് ഞങ്ങള്‍ അന്ന് വിജയം തട്ടിയെടുത്തത്' ബര്‍ഗര്‍സ് ഷോയില്‍ ആസിഫ് പറഞ്ഞിരുന്നു.
Keywords: ‘I intentionally wanted to hit Sachin Tendulkar and wound him’: Shoaib Akhtar’s revelation, National, News, Top-Headlines, Newdelhi, Sachin Tendulker, Pakistan, Sports, Video, Shoaib akhar.
< !- START disable copy paste -->