Nurses writes to CM | ആശുപത്രി സൂപ്രണ്ടിന് 'ഞരമ്പ് രോഗം'; 52 നഴ്‌സുമാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി; ചേംബറില്‍ വെച്ച് ഒരു നഴ്‌സിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും ആരോപണം

 


ഭോപാൽ: (www.kvartha.com) മധ്യപ്രദേശിലെ ഒരു സര്‍കാര്‍ ആശുപത്രിയിലെ 52 നഴ്സുമാര്‍ ആശുപത്രി സൂപ്രണ്ട് ഡോ. ദീപക് മറവിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചു. ഭോപാലിലെ ഗവ. ഗാന്ധി മെഡികല്‍ കോളജിനോട് ചേര്‍ന്നുള്ള ഹമീദിയ ആശുപത്രി സൂപ്രണ്ടിനെതിരെയാണ് പരാതി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, മെഡികല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്, ഡിജിപി സുധീര്‍ സക്സേന എന്നിവര്‍ക്ക് നഴ്സുമാര്‍ കത്ത് നല്‍കിയിട്ടുണ്ട്.
                 
Nurses writes to CM | ആശുപത്രി സൂപ്രണ്ടിന് 'ഞരമ്പ് രോഗം'; 52 നഴ്‌സുമാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി; ചേംബറില്‍ വെച്ച് ഒരു നഴ്‌സിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും ആരോപണം

ഡോക്ടര്‍ മറവി തങ്ങളെ ചേമ്പറില്‍ വിളിച്ച് വൃത്തികെട്ട രീതിയില്‍ സ്പര്‍ശിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നെന്ന് നഴ്സുമാര്‍ ആരോപിച്ചതായി ആജ് തക് റിപോര്‍ട് ചെയ്തു. നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഡോക്ടര്‍ രാത്രിയില്‍ മദ്യലഹരിയില്‍ സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് കയറി മോശമായി സംസാരിക്കാറുണ്ടെന്ന് ഇരയായ നഴ്സുമാര്‍ കത്തില്‍ ആരോപിച്ചു. പ്രതിഷേധിച്ചാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും പറയുന്നു.

'ഡോക്ടര്‍ മെയ് 30 ന് തന്റെ ചേംബറില്‍ വെച്ച് ഒരു നഴ്‌സിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഈ സഹപ്രവര്‍ത്തക അടുത്തിടെ വിവാഹിതയായി. അവരുടെ പേര് പറയുന്നില്ല, പക്ഷേ ശരിയായ അന്വേഷണം നടത്തിയാല്‍ ഞങ്ങള്‍ രേഖാമൂലം മൊഴി നല്‍കും.', നഴ്‌സുമാർ വ്യക്തമാക്കി.

ഇക്കാര്യം സര്‍കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും വിഷയം അന്വേഷിക്കാന്‍ ഡിവിഷനല്‍ കമീഷണര്‍ ഗുല്‍ഷന്‍ ബമ്രയോട് ആവശ്യപ്പെട്ടെന്നും മെഡികല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. 'ആശുപത്രിക്ക് പുറത്തുള്ള ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെക്കൊണ്ട് അന്വേഷണം നടത്താന്‍ ഞാന്‍ ഡിവിഷണല്‍ കമീഷണറോട്  ആവശ്യപ്പെട്ടിട്ടുണ്ട്, അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കും. അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട് സമര്‍പിക്കാന്‍ 10 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്', അദ്ദേഹം അറിയിച്ചു.

Keywords:  Latest-News, National, Top-Headlines, Nurse, Complaint, Madhya Pradesh, Hospital, Chief Minister, Molestation Attempt, Govt-Doctors, Medical College, Hospital Superintendent allegedly harassed nurses; 52 nurses write to CM.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia