HSC re-evaluation Application| ഹയര്‍സെകന്‍ഡറി പരീക്ഷാ പുനര്‍മൂല്യ നിര്‍ണയത്തിനും ഉത്തരക്കടലാസുകളുടെ പകര്‍പിനും സൂക്ഷ്മപരിശോധനയ്ക്കും ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം

 


തിരുവനന്തപുരം: (www.kvartha.com) ഹയര്‍സെകന്‍ഡറി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് പുനര്‍മൂല്യ നിര്‍ണയത്തിനും ഉത്തരക്കടലാസുകളുടെ പകര്‍പിനും സൂക്ഷ്മപരിശോധനയ്ക്കും ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം. പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകര്‍പിന് 300 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് പേപര്‍ ഒന്നിന് ഫീസ്.

HSC re-evaluation Application| ഹയര്‍സെകന്‍ഡറി പരീക്ഷാ പുനര്‍മൂല്യ നിര്‍ണയത്തിനും ഉത്തരക്കടലാസുകളുടെ പകര്‍പിനും സൂക്ഷ്മപരിശോധനയ്ക്കും ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം

എന്നാല്‍ ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് പുനര്‍മൂല്യ നിര്‍ണയവും സൂക്ഷ്മപരിശോധനയും ഉണ്ടാകില്ല. അവര്‍ക്ക് ഉത്തരക്കടലാസിന്റെ പകര്‍പിന് അപേക്ഷിക്കാം. അപേക്ഷകള്‍ അവരവര്‍ രെജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളിലാണ് നല്‍കേണ്ടത്. അപേക്ഷാ ഫോറത്തിന്റെ മാതൃക സ്‌കൂളുകളിലും ഹയര്‍സെകന്‍ഡറി വെബ്സൈറ്റിലും ലഭിക്കും.

സ്‌കോറും ഗ്രേഡും രേഖപ്പെടുത്തിയ സര്‍ടിഫികറ്റിന്റെ വിതരണം ജൂലൈയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇതിനുള്ള വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും.

വി എച് എസ് ഇ അപേക്ഷ 27 വരെ

വൊകേഷനല്‍ ഹയര്‍സെകന്‍ഡറി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും www(dot)vhsems(dot)kerala(dot)gov(dot)in വഴി 27-ന് വൈകുന്നേരം നാലുമണിക്കകം അപേക്ഷിക്കാം. ഒന്നിലധികം വിഷയങ്ങളുണ്ടെങ്കിലും ഒരു അപേക്ഷാഫോറം മതി.

ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന മാര്‍ക് ലിസ്റ്റിന്റെ പകര്‍പ് അപേക്ഷയ്ക്കൊപ്പം നല്‍കണം. ഫിസിക്സ്, കെമിസ്ട്രി, മാതമാറ്റിക്സ് എന്നിവയ്ക്ക് സൂക്ഷ്മപരിശോധനയും പുനര്‍മൂല്യ നിര്‍ണയവും ഉണ്ടാവില്ല. പുനര്‍മൂല്യ നിര്‍ണയത്തിന് പേപര്‍ ഒന്നിന് 500 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് ഫീസ്. ഫലം ജൂലൈയില്‍ പ്രസിദ്ധീകരിക്കും. സേ പരീക്ഷയുടെ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധപ്പെടുത്തും.

Keywords: Higher Secondary Examination Candidates can apply for re-evaluation, copy of answer sheets and scrutiny from Wednesday, Thiruvananthapuram, News, Education, Examination, Application, Plus Two student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia