തൃശൂര്‍: (www.kvartha.com) കുട്ടികള്‍ക്ക് കോര്‍ബെ വാക്‌സ് വാക്‌സിന് പകരം കോവാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ മൂന്നു പേര്‍ക്ക് സ്ഥലം മാറ്റം നല്‍കി ഉത്തരവായി. നെന്‍മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഉദ്യോഗസ്ഥരുടെ കൃത്യനിഷ്ടയില്ലായ്മ ഏറെ വിവാദത്തിന് വഴിവച്ചിരുന്നു.
ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെകടര്‍ അബ്ദുര്‍ റസാഖിനെയും പബ്ലിക് ഹെല്‍ത് നഴ്‌സ് (ഗ്രേഡ്2) കെ യമുനയേയും കണ്ണൂര്‍ ജില്ലയിലേക്കും അസിസ്റ്റന്റ് സര്‍ജന്‍ ഡോ. കീര്‍ത്തിയെ പാലക്കാട് ആനക്കട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുമാണ് സ്ഥലം മാറ്റിയത്.
Keywords: Health Officials transferred for Wrong vaccine given to kids, Thrissur, News, Health, Health and Fitness, Children, Transfer, Government-employees, Kerala.