High court of Kerala | കെഎസ്ആര്‍ടിസിയില്‍ എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണം; ഇക്കാര്യത്തില്‍ സര്‍കാര്‍ ശക്തമായ നടപടികളെടുക്കണം, വായ്പ തിരിച്ചടവ് ഉള്‍പെടെയുള്ള കാര്യങ്ങള്‍ അതിനുശേഷമെന്നും ഹൈകോടതി

 


കൊച്ചി: (www.kvartha.com) കെഎസ്ആര്‍ടിസിയില്‍ എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണമെന്നും ആദ്യ പരിഗണന ശമ്പള വിതരണത്തിന് നല്‍കണമെന്നും ഹൈകോടതി. വായ്പ തിരിച്ചടവ് ഉള്‍പെടെയുള്ള കാര്യങ്ങള്‍ അതിനുശേഷം മതിയെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. ശമ്പള വിതരണത്തിന് സര്‍കാര്‍ ശക്തമായ നടപടികളെടുക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു.

High court of Kerala | കെഎസ്ആര്‍ടിസിയില്‍ എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണം; ഇക്കാര്യത്തില്‍ സര്‍കാര്‍ ശക്തമായ നടപടികളെടുക്കണം, വായ്പ തിരിച്ചടവ് ഉള്‍പെടെയുള്ള കാര്യങ്ങള്‍ അതിനുശേഷമെന്നും ഹൈകോടതി

കെഎസ്ആര്‍ടിസി വായ്പാ കുടിശികയായി നല്‍കാനുള്ള ബാധ്യത 12,100 കോടി രൂപയെന്ന് നേരത്തേ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസിയുടേതായി നിരത്തില്‍ 5,255 ബസുകളാണ് ഓടുന്നത്. 300 ബസുകള്‍ ഉപയോഗശൂന്യമായതായും സത്യവാങ്മൂലത്തില്‍ പറയുന്നു. 417.2 ഏകര്‍ ഭൂമി കെഎസ്ആര്‍ടിസിക്ക് സ്വന്തമായുണ്ട്.

Keywords: HC’s interim order a relief for KSRTC employees, salaries should be given before 5th of every month, Kochi, News, KSRTC, High Court of Kerala, Salary, Bus, Trending, Kerala,.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia