Helmet norms | പൊലീസ് ഉദ്യോഗസ്ഥര്‍ നിയമം പാലിച്ചുകൊണ്ട് മാതൃക കാണിക്കണം; ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുകയും, മുഖാവരണം ധരിക്കാതിരിക്കുകയും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഹൈകോടതി
Jun 2, 2022, 16:34 IST
ന്യൂഡെല്‍ഹി: (www.kvartha.com) പൊലീസ് ഉദ്യോഗസ്ഥര്‍ നിയമം പാലിച്ചുകൊണ്ട് മാതൃക കാണിക്കണമെന്ന് ഡെല്‍ഹി ഹൈകോടതി. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുക, മുഖാവരണം ധരിക്കാതിരിക്കുക, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളിലേര്‍പ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡെല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കയാണ് ഡെല്‍ഹി ഹൈകോടതി. ആറാഴ്ചയ്ക്കുള്ളില്‍ നടപടിയെടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ നിയമം പാലിച്ചുകൊണ്ട് മാതൃക കാണിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘി, ജസ്റ്റിസ് സചിന് ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മറ്റേതൊരു പൗരനെയുംപോലെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊലീസ് ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞു.
ആഭ്യന്തരമന്ത്രാലയം ഒട്ടേറെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും നിയമലംഘനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഷാലെന്‍ ഭരദ്വാജ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. 2021 ഓഗസ്റ്റ് ഒന്‍പതിന് പുലര്‍ചെ സദര്‍ ബസാര്‍ പൊലീസ് സ്റ്റേഷനിലെ പട്രോളിങ് സംഘത്തിലെ പൊലീസുകാര്‍ മുഖാവരണവും ഹെല്‍മെറ്റും ധരിക്കാതെ തന്നോട് മോശമായി പെരുമാറിയെന്നാണ് അഭിഭാഷകന്റെ പരാതി.
മുപ്പതോളം പൊലീസ് ഉദ്യോഗസ്ഥരെ മുഖാവരണം ധരിക്കാതെ കണ്ടെത്തിയെങ്കിലും അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതേസമയം ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥര്‍ നിയമം ലംഘിക്കുന്നതായി കണ്ടെത്തി, താക്കീത് നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെന്നും പൊലീസിനെ പ്രതിനിധാനം ചെയ്ത അഭിഭാഷകന്‍ സമ്മതിച്ചു.
അതിനിടെ കോവിഡ് അനുയോജ്യമായ പെരുമാറ്റം പിന്തുടരാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ഡെല്‍ഹി പൊലീസ് ഉത്തരവിറക്കി. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഡെല്‍ഹി പൊലീസിന്റെ ഔദ്യോഗികവക്താവ് സുമന്‍ നാല്‍വ പറഞ്ഞു.
Keywords: HC directs police to take action against officials for violating COVID-19 mask policy, helmet norms, New Delhi, News, Police, High Court, Lawyer, Justice, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.