Follow KVARTHA on Google news Follow Us!
ad

Hajj Pilgrims | ഉംറ വിസാ കാലാവധി ഒരു മാസത്തില്‍ നിന്ന് 3 മാസമായി ദീര്‍ഘിപ്പിച്ചു; ഈ വര്‍ഷം ഒരു മില്യന്‍ തീര്‍ഥാടകര്‍ക്ക് യാത്രയ്ക്കുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Riyadh,Saudi Arabia,News,Hajj,Religion,Minister,Press meet,Gulf,World,
റിയാദ്: (www.kvartha.com) ഉംറ വിസാ കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്നു മാസമായി ദീര്‍ഘിപ്പിച്ചു. സഊദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ആല്‍റബീഅ ആണ് ഇക്കാര്യം അറിയിച്ചത്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ സഊദി എംബസിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം ഒരു മില്യന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജ് യാത്രയ്ക്കുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.


Hajj will accommodate 1m pilgrims this year, says minister, Riyadh, Saudi Arabia, News, Hajj, Religion, Minister, Press meet, Gulf, World


മൂന്നു മാസമായി ദീര്‍ഘിപ്പിച്ചതോടെ ഉംറ വിസകളില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് സഊദിയിലെ മുഴുവന്‍ ഭാഗങ്ങളിലും സഞ്ചരിക്കാന്‍ സാധിക്കും. ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ഉംറ വിസ ലഭ്യമാകും.

മിനായിലും അറഫയിലും തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാനും വേഗത്തിലാക്കാനുമാണ് സ്മാര്‍ട് കാര്‍ഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. ഹജ്ജ് സ്മാര്‍ട് കാര്‍ഡുകള്‍ ഈ വര്‍ഷം നടപ്പാക്കും. ഹജ്ജ് തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാണ് ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം പത്തു ലക്ഷം പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

മാതൃകാ രീതിയില്‍ ഹജ്ജ് സംഘാടനത്തിന് ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ സഹായിക്കും. ഇപ്പോള്‍ ഇ-സേവനം വഴി ഉംറ വിസകള്‍ ഇരുപത്തിനാലു മണിക്കൂറിനകം ഇഷ്യു ചെയ്യുന്നുണ്ട്. പുണ്യസ്ഥലങ്ങളിലെ താമസം, യാത്ര എന്നിവ ഇ-സേവനം വഴി മുന്‍കൂട്ടി തെരഞ്ഞെടുക്കാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കും. നേരത്തെ ഉംറ സര്‍വീസ് കംപനികളും ഏജന്‍സികളും വഴിയാണ് ഉംറ തീര്‍ഥാടകര്‍ക്ക് വിസകള്‍ അനുവദിച്ചിരുന്നത്.

സര്‍വീസ് കംപനികളുടെ സേവനം പ്രയോജനപ്പെടുത്താതെ ഇപ്പോള്‍ ഇ-സേവനം വഴി ആര്‍ക്കും എളുപ്പത്തില്‍ ഉംറ വിസ ലഭിക്കും. യാത്രാ, താമസ സൗകര്യങ്ങള്‍ക്ക് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വിശ്വാസയോഗ്യമായ കംപനികളുമായി മുന്‍കൂട്ടി ധാരണയിലെത്താന്‍ സാധിക്കും.

Keywords: Hajj will accommodate 1m pilgrims this year, says minister, Riyadh, Saudi Arabia, News, Hajj, Religion, Minister, Press meet, Gulf, World.

Post a Comment