Explosion in Chemical Company | ഗുജറാതില്‍ കെമികല്‍ കംപനിയില്‍ വന്‍ സ്‌ഫോടനം; വിഷപ്പുക ശ്വസിച്ച 7 ജീവനക്കാര്‍ ആശുപത്രിയില്‍, 700 പേരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി അധികൃതര്‍; തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
Jun 3, 2022, 10:30 IST
അഹ് മദാബാദ്: (www.kvartha.com) ഗുജറാതിലെ കെമികല്‍ കംപനിയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തിന് പിന്നാലെ ഉയര്‍ന്ന വിഷപ്പുക ശ്വസിച്ച ഏഴ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.
അപകടം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സമീപത്തെ ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ദീപക് നൈട്രൈറ്റ് കംപനി വ്യക്തമാക്കി. ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപോര്‍ടുകളില്ല. നിരവധി ഫയര്‍ എന്‍ജിനുകളാണ് പ്രദേശത്തേക്ക് എത്തിയിരിക്കുന്നത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഫാക്ടറിക്ക് സമീപം താമസിക്കുന്ന 700 പേരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി. വളരെ ദൂരെ നിന്ന് തന്നെ പുക കാണാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
Keywords: News,National,India,Gujarat,Ahmedabad,Fire, Gujarat: Massive fire after explosion at chemical company in VadodaraGujarat | An explosion, followed by fire, occurred at Deepak Nitrite Company in Nandesari GIDC in Vadodara. Details awaited.
— ANI (@ANI) June 2, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.