Groom withdraws from marriage | തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് മാല ചാര്‍ത്തിയ ശേഷം വരൻ; തമാശ പറയുകയാണെന്ന് കരുതിയവർക്ക് മുന്നിൽ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സംഭവം ഇങ്ങനെ!

 


ന്യൂഡെല്‍ഹി: (www.kvartha.com) ആഘോഷത്തോടെ വിവാഹ ചടങ്ങുകള്‍ തുടങ്ങി, വരും വധുവും പരസ്പരം മാലയിട്ടു. അതിനുശേഷം ഇരുവരും കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. ഫോടോ സെഷന്‍ നടക്കുന്നതിനിടെ പെട്ടെന്ന് വരന്‍ എഴുന്നേറ്റു പറഞ്ഞു, 'എനിക്ക് വിവാഹത്തിന് താല്‍പര്യമില്ല'. തമാശ പറയുകയാണെന്ന് ആളുകള്‍ കരുതിയെങ്കിലും യുവാവ് ഓടിപ്പോകാന്‍ തുടങ്ങിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം അവരറിയുന്നത്. ബിഹാറിലെ മോത്തിഹാരി ജില്ലയിലാണ് സംഭവം.
         
Groom withdraws from marriage | തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് മാല ചാര്‍ത്തിയ ശേഷം വരൻ; തമാശ പറയുകയാണെന്ന് കരുതിയവർക്ക് മുന്നിൽ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സംഭവം ഇങ്ങനെ!

വധുവിന്റെ വീട്ടുകാര്‍ വരനോട് പലതും വിശദീകരിച്ചു. ഓടുന്ന വരനെ തടഞ്ഞ് അളിയന്‍ ചോദിച്ചു, 'എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പറയൂ. ആതിഥ്യമര്യാദയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? 12 ലക്ഷം സ്ത്രീധനം വാങ്ങിയത് പോരേ, മറ്റെന്തെങ്കിലും ഡിമാന്‍ഡ് ഉണ്ടെങ്കില്‍ പറയൂ, ഇങ്ങനെയൊരവസ്ഥയില്‍ പോകരുത്, നമ്മള്‍ നാണംകെടും'. എന്നാല്‍ സ്ത്രീധനം മുഴുവന്‍ തിരികെ നല്‍കാമെന്ന് വാഗ്ദാനം നല്‍കി വരന്‍ വിവാഹ വേദി വിട്ടു.

ആളുകള്‍ വരനോട് കാര്യം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി കേട്ട് എല്ലാവരും സ്തംഭിച്ചു. വിവാഹിതയായ മറ്റൊരു സ്ത്രീയുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്നും അതുകൊണ്ട് രണ്ടു കുടുംബങ്ങളുടെയും ജീവിതം തകരാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു വരന്റെ വിശദീകരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഹിന്ദി റിപോർട് ചെയ്തു. എന്നാല്‍ സംഭവം വധുവിന്റെ വീട്ടുകാരെ ഏറെ ദു:ഖിതരാക്കി. സ്ത്രീധനത്തുകയും വിവാഹച്ചെലവും തിരികെ നല്‍കാമെന്ന് ഉറപ്പുനല്‍കിയ ശേഷം വെറുംകൈയോടെയാണ് വരനും സംഘവും മടങ്ങിയത്.

Keywords:  Latest-News, National, Top-Headlines, Grooms, Marriage, Wedding, Bihar, Groom said 'i am not interested in marriage; know what happened next.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia