Offline Gmail | ഇന്റർനെറ്റ് ഇല്ലാതെ ജിമെയിൽ ഉപയോഗിക്കാം; ഇമെയിലുകൾ വായിക്കാനും അയയ്ക്കാനും തിരയാനും കഴിയും; എങ്ങനെ പ്രവർത്തിപ്പിക്കാമെന്ന് അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) ഏറ്റവും ജനപ്രിയമായ മെയിലിംഗ് സേവനമാണ് ജിമെയിൽ (Gmail). കഴിഞ്ഞ വർഷം വരെ 1.8 ബില്യനിലധികം ആളുകൾ ജിമെയിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതിനിടെ ഇന്റർനെറ്റ് ഇല്ലാതെ പോലും കംപ്യൂടറിൽ ജിമെയിൽ ഉപയോഗിക്കാവുന്ന സംവിധാനം ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. ഓഫ്‌ലൈൻ മോഡിൽ നിങ്ങൾക്ക് ഇമെയിലുകൾ വായിക്കാനും മറുപടി നൽകാനും തിരയാനും കഴിയും.
                  
Offline Gmail | ഇന്റർനെറ്റ് ഇല്ലാതെ ജിമെയിൽ ഉപയോഗിക്കാം; ഇമെയിലുകൾ വായിക്കാനും അയയ്ക്കാനും തിരയാനും കഴിയും; എങ്ങനെ പ്രവർത്തിപ്പിക്കാമെന്ന് അറിയാം
            
കുറഞ്ഞ കണക്റ്റിവിറ്റിയുള്ളതോ ഇന്റർനെറ്റ് ഇല്ലാത്തതോ ആയ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ ഇത് വളരെ ഉപയോഗപ്രദമാണ്. ഓഫ്‌ലൈനിൽ ജിമെയിൽ ഉപയോഗിക്കുന്നതിന് കുറച്ച് ലളിതമായ ചില ക്രമീകരണങ്ങൾ ചെയ്യാനുണ്ട്. നിങ്ങൾ ഒരു വർക് അല്ലെങ്കിൽ സ്കൂൾ അകൗണ്ട് ഉപയോഗിച്ചാണ് ജിമെയിൽ ഉപയോഗിക്കുന്നതെങ്കിൽ, ക്രമീകരണം മാറ്റാൻ നിങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്ററോട് ആവശ്യപ്പെടേണ്ടതുണ്ട്.

ഓഫ്‌ലൈൻ മോഡിൽ ജിമെയിൽ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

ആദ്യം തന്നെ ക്രോം (Chrome) വെബ് ബ്രൗസർ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾക്ക് ക്രോം വിൻഡോയിൽ മാത്രമേ ഓഫ്‌ലൈനായി ജിമെയിൽ ഉപയോഗിക്കാൻ കഴിയൂ. കൂടാതെ 'Normal mode' ൽ ബ്രൗസ് ചെയ്യുകയാണെങ്കിൽ മാത്രമേ പ്രവർത്തിക്കൂ എന്നും ഗൂഗിൾ പറയുന്നു. Incognito mode ൽ ലഭ്യമാകില്ല.

1. ഓഫ്‌ലൈൻ ക്രമീകരണങ്ങളിലേക്ക് പോകാൻ ജിമെയിൽ (mail(dot)google(dot)com) തുറക്കുക.
2. 'See All Settings' ക്ലിക് ചെയ്ത് Offline ടാബ് തുറക്കുക.
3. 'Enable offline mail' ചെക് ബോക്‌സിൽ ക്ലിക് ചെയ്യുക
4. ശേഷം പുതിയ ക്രമീകരണങ്ങൾ കാണിക്കും. എത്ര ദിവസത്തെ ഇമെയിലുകൾ 'synchronization' ചെയ്യണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
5. ശേഷം 'Save Changes' എന്നതിൽ ക്ലിക് ചെയ്യുക. ഇതോടെ ഓഫ്‌ലൈൻ ജിമെയിൽ സജീവമാകും.

Keywords:  Latest-News, World, Top-Headlines, National, Internet, Google, Email, Website, Offline Gmail, Send And Search For Emails Without Internet, Google Introduces Offline Gmail: Here's How To Read, Send And Search For Emails Without Internet.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia