Gold theft | ആര്‍ഡിഒ കോടതിയിലെ സ്വര്‍ണ മോഷണം: സബ് കളക്ടറുടെ പരിശോധന റിപോര്‍ട് സ്ഥിരീകരിച്ച് പൊലീസും

 


തിരുവനന്തപുരം: (www.kvartha.com) ആര്‍ഡിഒ കോടതിയില്‍ നിന്നും സ്വര്‍ണം മോഷണം പോയതായ സബ് കളക്ടറുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പൊലീസിന്റെയും പരിശോധന റിപോര്‍ട്. 72 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ഇതോടെ സ്വര്‍ണം കാണാതായത് സംബന്ധിച്ച ദുരൂഹത വര്‍ധിച്ചു.

  
Gold theft | ആര്‍ഡിഒ കോടതിയിലെ സ്വര്‍ണ മോഷണം: സബ് കളക്ടറുടെ പരിശോധന റിപോര്‍ട് സ്ഥിരീകരിച്ച് പൊലീസും




2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ കാണാനില്ലെന്ന സബ് കളക്ടറുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 2007 മുതലുള്ള രജിസ്റ്റര്‍ പ്രകാരം 500 ഓളം പവന്‍ സ്വര്‍ണം ലോകറിലെത്തിയിട്ടുണ്ട്. ഇതില്‍നിന്നാണ് 72 പവന്‍ സ്വര്‍ണവും പണവും വെള്ളിയും നഷ്ടമായതായി പൊലീസ് സ്ഥിരീകരിച്ചത്. രജിസ്റ്ററും തൊണ്ടിമുതലും താരതമ്യം ചെയ്തായിരുന്നു നാലു ദിവസം നീണ്ട പരിശോധന.


2007വരെ ലോകറിലെത്തിയ തൊണ്ടിമുതലുകള്‍ ഓഡിറ്റ് ചെയ്ത് ട്രഷറിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ അതിനു ശേഷമുള്ളവയാണ് പരിശോധിച്ചത്. സ്വര്‍ണം കാണാതായത് പൊലീസ് കൂടി സ്ഥിരീകരിച്ചതോടെ പല ദുരൂഹതകളാണ് വര്‍ധിക്കുന്നത്. 2017 മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ചുമതലയേറ്റ കസ്റ്റോഡിയനായ ഒരു സീനിയര്‍ സൂപ്രണ്ട്, ലോകറിലെത്തിയ സ്വര്‍ണം സുരക്ഷിതമായുണ്ടെന്ന് അകൗണ്ട് ജനറലും റിപോര്‍ട് ചെയ്തിട്ടുണ്ട്. 2017നുശേഷമുള്ള ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.


2017ല്‍ സീനിയര്‍ സൂപ്രണ്ട് കൃത്യമായ പരിശോധന നടത്താതെ രജിസ്റ്റര്‍ പരിശോധിച്ചതായി രേഖപ്പെടുത്തിയും ഓരോ തൊണ്ടിമുതലും തുറന്ന് നോക്കാതെ എജിയുടെ ഓഡിറ്റ് വിഭാഗം കാണിച്ച തൊണ്ടി രേഖകള്‍ അനുസരിച്ച് ഓഡിറ്റ് തയ്യാറാക്കിയതായിരിക്കുമെന്നും പൊലീസ് സംശയിക്കുന്നു. ആരാണ് പ്രതിയെന്ന കാര്യത്തില്‍ വൈകാതെ കണ്ടെത്താനാകുമെന്നാണ് പൊലീസ് പറയുന്നത്.


Keywords:  Gold theft in RDO Court: Police confirm Sub-Collector's inspection Report,  News, Kerala, Top-Headlines, Court, Gold, Police, Missing, Complaint, Inquiry Report, Government-employees,  കേരളവാർത്തകൾ, February, Senior Superintendent, Register

ആര്‍ഡിഒ കോടതിയിലെ സ്വര്‍ണ മോഷണം: റിപോര്‍ട് സ്ഥിരീകരിച്ച് പൊലീസും
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia