Follow KVARTHA on Google news Follow Us!
ad

Gold seized | കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; യുവതി അറസ്റ്റിൽ

Gold seized at Kannur airport; Woman arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മട്ടന്നൂർ: (www.kvartha.com) കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. യുവതി പിടിയിലായി. തിങ്കളാഴ്ച ശാർജയിൽ നിന്നെത്തിയ തലശേരി ധർമ്മടം പൊലീസ് സ്റ്റേഷൻ പരിധിയിലെ ജമീലയിൽ നിന്നാണ് കസ്റ്റംസും എയർ ഇന്റലിജൻസ് യൂനിറ്റും ചേർന്ന് സ്വർണാഭരണങ്ങൾ പിടികൂടിയത്.

Gold seized at Kannur airport; Woman arrested, Kerala, Kannur, Mattannur, News, Top-Headlines, Gold, Seized, Kannur Airport, Woman, Arrested.

25 ലക്ഷം രൂപയുടെ 470 ഗ്രാം സ്വർണാഭരണങ്ങളാണ് ഇവരിൽ നിന്നും പിടികൂടിയത്. 24 ക്യാരറ്റ് വള, മാല, പാദസരം എന്നീ ആഭരണങ്ങളാണ് കണ്ടെടുത്തത്. ഇവരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.

ഡെപ്യൂടി കമീഷനർ സി വി ജയകാന്ത്, അസിസ്റ്റന്റ് കമീഷനർ ഇ വികാസ്, സൂപ്രണ്ടുമാരായ വിപി ബേബി, പി മുരളി, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത, ജൂബർ ഖാൻ, ഹെഡ് ഹവിൽദാർ ശശീന്ദ്രൻ, സ്ത്രീ പരിശോധക ശിശിര, അസിസ്റ്റന്റ്മാരായ ഹരീഷ്, പവിത്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Keywords: Gold seized at Kannur airport; Woman arrested, Kerala, Kannur, Mattannur, News, Top-Headlines, Gold, Seized, Kannur Airport, Woman, Arrested.

Post a Comment