തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസം കൂടിയതിന്റെ ഇരട്ടിയിലധികമാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ കുറവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38080 രൂപയായി കറഞ്ഞുു. തിങ്കളാഴ്ച 80 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയുടെ ഇടിവാണ് ചൊവ്വാഴ്ച ഉണ്ടായത്. തിങ്കളാഴ്ച 10 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4760 രൂപയാണ്.
അതേസമയം സംസ്ഥാനത്ത്, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണിയില്‍ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്.