തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു. 400 രൂപയുടെ കുതിച്ചുചാട്ടമാണ് വെള്ളിയാഴ്ച ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വെള്ളിയാഴ്ചത്തെ വിപണി വില 38480 രൂപയായി. വ്യാഴാഴ്ച 80 രൂപയാണ് വര്‍ധിച്ചത്.
ജൂണ്‍ ആരംഭിച്ചത് മുതല്‍ കൂടിയും കുറഞ്ഞും ചാഞ്ചാടിയാണ് സ്വര്‍ണവില ഉണ്ടായിരുന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്.