Gig workers in India | 2030 ഓടെ രാജ്യത്തെ 2.35 കോടി ജനങ്ങൾ ഉപജീവനത്തിനായി 'താത്കാലിക ജോലിയിൽ' ചേരുമെന്ന് നീതി ആയോഗ് റിപോർട്

 


ന്യൂഡെൽഹി: (www.kvartha.com) 2029-30 ആകുമ്പോഴേക്കും രാജ്യത്തെ ഏകദേശം 2.35 കോടി ജനങ്ങൾ 'ഗിഗ് വർകുമായി' (താല്‍കാലിക തൊഴിൽ) ബന്ധപ്പെടുമെന്ന് നിതി ആയോഗ് പുറത്തുവിട്ട റിപോർട് വ്യക്തമാക്കുന്നു. കംപനിയിലോ സ്ഥാപനത്തിലോ ഗിഗ് വർകിൽ അവർക്ക് ഉപജീവനം കണ്ടെത്താനാകും. 2020-21 വർഷത്തിൽ ഏകദേശം 77 ലക്ഷം പേർ ഗിഗ് സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപോർടിൽ പറയുന്നു. ഗിഗ് സാമ്പത്തിക വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങളും റിപോർടിൽ നൽകിയിട്ടുണ്ട്.
                            
Gig workers in India | 2030 ഓടെ രാജ്യത്തെ 2.35 കോടി ജനങ്ങൾ ഉപജീവനത്തിനായി 'താത്കാലിക ജോലിയിൽ' ചേരുമെന്ന് നീതി ആയോഗ് റിപോർട്
            
2029-30 ആകുമ്പോഴേക്കും ഇൻഡ്യയിൽ കാർഷികേതര പ്രവർത്തനങ്ങളിൽ ഏർപെട്ടിരിക്കുന്ന 6.7 ശതമാനം തൊഴിലാളികളും ഗിഗ് സമ്പദ്‌വ്യവസ്ഥയിൽ ചേരുമെന്ന് റിപോർട് പറയുന്നു. ഇത് രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 4.1 ശതമാനമായിരിക്കും. നിലവിൽ ഇത് ഏകദേശം 2.4 ശതമാനമാണ്, രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 1.3 ശതമാനമാണിത്.

ആരാണ് ഗിഗ് തൊഴിലാളികൾ?

വാസ്തവത്തിൽ, പരമ്പരാഗത തൊഴിലാളികളിൽ നിന്ന് വ്യത്യസ്തമായി ജോലി ചെയ്യുന്നവരാണ് ഗിഗ് തൊഴിലാളികൾ. സ്ഥിരം ജോലിക്കാരന് പകരം സ്ഥിരം അല്ലാത്ത ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ചില ജോലികൾ എല്ലാ രംഗത്തും ഉണ്ട്. അത്തരം ജോലികൾക്ക് കംപനികൾ ജോലിയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നു. ഇവരെ ഗിഗ് തൊഴിലാളികൾ എന്ന് വിളിക്കുന്നു. എന്നിരുന്നാലും, അത്തരം ജീവനക്കാർ ദീർഘകാലത്തേക്ക് കംപനിയുമായി ബന്ധപ്പെട്ടിരിക്കാം. ഡിജിറ്റല്‍ മാര്‍കറ്റിംഗ്, ഫുഡ് ഡെലിവറിംഗ് തുടങ്ങിയ തൊഴിലുകള്‍ പോലെ സ്വതന്ത്രവും താല്‍ക്കാലികവുമായിരിക്കും ഇത്തരം തൊഴിലുകള്‍.

ജോലിക്കാരനും ഗിഗ് വർകറായി ജോലി ചെയ്യുന്ന കംപനിയും തമ്മിൽ ഒരു കരാറുണ്ട്. ഈ കരാർ പ്രകാരം, ജീവനക്കാരൻ കംപനിയുടെ നിർദേശത്തിന് അനുസൃതമായി പ്രവർത്തിക്കണം. ഈ ജോലിയെ അടിസ്ഥാനമാക്കി, കംപനി തൊഴിലാളികൾക്ക് കൂലി നൽകുന്നു. കംപനിയിലെ സ്ഥിരം ജീവനക്കാരെപ്പോലെ ശമ്പളം, അലവൻസുകൾ തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഈ ജീവനക്കാർക്ക് ലഭിക്കുന്നില്ല. മിക്ക ഗിഗ് തൊഴിലാളികളും താരതമ്യേന ചെറുപ്പക്കാരായിരിക്കും. പരമ്പരാഗത തൊഴിലാളികളെ അപേക്ഷിച്ച് അവരുടെ ദൈനംദിന ജോലി സമയവും കുറവാണ്.

നിതി ആയോഗ് റിപോർട് അനുസരിച്ച് ഏകദേശം 26.6 ലക്ഷം ഗിഗ് തൊഴിലാളികൾ റീടെയിൽ, ട്രേഡ്, സെയിൽസ് മേഖലകളിൽ ജോലി ചെയ്യുന്നു, 13 ലക്ഷം ആളുകൾ ഗതാഗത മേഖലയിൽ ജോലി ചെയ്യുന്നു. ഇതുകൂടാതെ 6.3 ലക്ഷം പേർ നിർമാണ രംഗത്തും 6.2 ലക്ഷം പേർ ഇൻഷുറൻസ്, ധനകാര്യ മേഖലയിലുമാണ്. നിലവിൽ ഗിഗ് തൊഴിലാളികളിൽ 47 ശതമാനം ഇടത്തരം നൈപുണ്യ ജോലികളിലാണ്, 22 ശതമാനം ഉയർന്ന നൈപുണ്യത്തിലും 31 ശതമാനം ലോ സ്‌കിൽ ജോലികളിലും ആണ്. നിതി ആയോഗിന്റെ ഈ റിപോർട് തിങ്കളാഴ്ച കമീഷൻ വൈസ് ചെയർമാൻ സുമൻ ബെറി, സിഇഒ അമിതാഭ് കാന്ത്, സ്‌പെഷ്യൽ സെക്രടറി ഡോ. കെ. രാജേശ്വര റാവു എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

Keywords:  Latest-News, National, Top-Headlines, Workers, India, People, Job, Report, Country, Business, Gig workers in India, Gig workers in India to top 23 million by 2029-30: Niti Aayog.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia