SWISS-TOWER 24/07/2023

Veena George | രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അവിഷിത്; ഇയാള്‍ ജോലിയില്‍ നിന്നും ഒഴിവായതാണെന്നും വീണ ജോര്‍ജ്

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) വയനാട്ടില്‍ കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് തന്റെ മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അവിഷിത് ആണെന്ന് മന്ത്രി വീണ ജോര്‍ജ്. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാല്‍ ഇയാള്‍ ജോലിയില്‍നിന്ന് ഒഴിവായെന്നും മന്ത്രി വ്യക്തമാക്കി. എസ്എഫ്‌ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റാണ് കെ ആര്‍ അവിഷിത്.
Aster mims 04/11/2022

Veena George | രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അവിഷിത്; ഇയാള്‍ ജോലിയില്‍ നിന്നും ഒഴിവായതാണെന്നും വീണ ജോര്‍ജ്

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ ആരോഗ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അക്രമി സംഘത്തിലുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ അക്രമം മുഖ്യമന്ത്രിയുടെ അറിവോടെയെന്നും സംഘപരിവാറിന്റെ ക്വടേഷന്‍ സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് സന്ദര്‍ശിച്ച ശേഷമായിരുന്നു സതീശന്റെ പ്രതികരണം.

ഓഫിസ് അക്രമിച്ച കേസില്‍ ഇതുവരെ 25 പേരാണ് അറസ്റ്റിലായത്. അതിനിടെ വയനാട് ഡിസിസി ഓഫിസിലെത്തിയ പൊലീസിന് നേരെ കോണ്‍ഗ്രസ് നേതാക്കള്‍ പൊട്ടിത്തെറിച്ചു. ഡിസിസി ഓഫിസിന് സംരക്ഷണം ആവശ്യമില്ലെന്ന് നേതാക്കള്‍ പൊലീസിനോടു പറഞ്ഞു.

Keywords: Former personal staff member Avishit was among the group that attacked Rahul Gandhi MP's office, says Veena George, Pathanamthitta, News, Politics, Rahul Gandhi, Health Minister, Allegation, Trending, Kerala.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia