Leave with half pay | കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി; ഉന്നത ഉദ്യോഗസ്ഥര്‍ക്കും മിനിസ്റ്റീരിയില്‍ സ്റ്റാഫുകള്‍ക്കും പകുതി ശമ്പളത്തോടെ ദീര്‍ഘാവധി

 


തിരുവനന്തപുരം: (www.kvartha.com) കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളത്തോടെ ദീര്‍ഘാവധിനല്‍കും. ഉന്നത ഉദ്യോഗസ്ഥര്‍ക്കും മിനിസ്റ്റീരിയില്‍ സ്റ്റാഫുകള്‍ക്കുമാണ് പകുതി ശമ്പളത്തോടെ ദീര്‍ഘാവധി നല്‍കുന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. അവധി അനുവദിക്കുന്ന പ്രായപരിധി 40 വയസാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കന്‍ഡക്ടര്‍, മെകാനിക് വിഭാഗത്തിന് മാത്രമാണ് ഫര്‍ലോ ലീവ് അനുവദിച്ചിരുന്നത്.
 
Leave with half pay | കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി; ഉന്നത ഉദ്യോഗസ്ഥര്‍ക്കും മിനിസ്റ്റീരിയില്‍ സ്റ്റാഫുകള്‍ക്കും പകുതി ശമ്പളത്തോടെ ദീര്‍ഘാവധി

  വാര്‍ഷിക ഇന്‍ക്രിമെന്റ്, പെന്‍ഷന്‍ എന്നിവയെ ഫര്‍ലോ ലീവ് ബാധിക്കില്ലെന്നും അധിക ജീവനക്കാരെ പകുതി ശമ്പളം നല്‍കി വീട്ടിലിരുത്തുന്നതിലൂടെ സാമ്പത്തിക ബാധ്യത കുറക്കാമെന്നുമാണ് മാനജ്‌മെന്റിന്റെ പ്രതീക്ഷ. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ ജീവനക്കാരെ ദീര്‍ഘകാല അവധിയെടുപ്പിക്കാനുള്ള നീക്കമാണെന്ന് കെഎസ്ആര്‍ടിസി മാനജ്മെന്റ് വ്യക്തമാക്കി.

Keywords:  Financial crisis in KSRTC; Long term leave with half pay for staffs, News, Kerala, Top-Headlines, KSRTC, Governmentemployees, Thiruvananthapuram, Financial, Ministerial staff, Half pay leave, Management.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia