ഇടുക്കി: (www.kvartha.com) പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാര്‍ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളില്‍ വച്ച് ഇവര്‍ നേരത്തെ കുട്ടിയെ പീഡിപ്പിച്ചതായി കൗണ്‍സിലിംഗില്‍ കുട്ടി നല്‍കിയ മൊഴിയെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതോടെ കേസില്‍ എട്ടുപേരെ അറസ്റ്റ്‌ചെയ്തു.
ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനൊടൊപ്പം പൂപ്പാറ തേയിലത്തോട്ടത്തില്‍ ഇരിക്കുമ്പോൾ ആറംഗ സംഘം പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഖജനാപ്പാറയിലെ തോട്ടംതൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.
കുറ്റാരോപിതരായ ശിവ, സുഗന്ധ്, സാമുവല്‍, അരവിന്ദ് കുമാര്‍, എന്നിവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു. നാല് പേര്‍ ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടി മൊഴി നല്കിയിരിയിരുന്നത്. ശിവ, സുഗന്ത്, സാമുവല്‍ എന്നിവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ മറ്റുള്ളവര്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ചവരും സഹായം ചെയ്തു കൊടുത്തവരുമാണെന്നാണ് വിവരം. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Keywords: Fifteen-year-old girl Assaulted: Eight Arrested News, Kerala, Top-Headlines, Girl, Case, Friends, Arrest, Madhya Pradesh, Police, Mother, Father, Evidence, Group, Help, Place.
Arrest | 15 കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസ്: സുഹൃത്തുക്കളായ രണ്ട് പേര്‍ക്കെതിരെയും മൊഴി; അറസ്റ്റിലായവർ എട്ടായി
Fifteen-year-old girl Assaulted: Eight Arrested#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ