Father's Day 2022: പിതൃദിനത്തിൽ പിതാവിനൊരു ഉഗ്രൻ സമ്മാനം നൽകാം; ഈ ഉപകരണങ്ങൾ പരിഗണിക്കാം

 


തിരുവനന്തപുരം: (www.kvartha.com) ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും പിതൃദിനം (Fathers day) ആഘോഷിക്കുന്നത്. ഇത്തവണ ജൂണ്‍ 19 നാണ് ഫാദേഴ്സ് ഡേ. നമുക്കെല്ലാവര്‍ക്കും പ്രിയപ്പെട്ട അച്ഛനുണ്ട്, പക്ഷേ അച്ഛനോട് സ്‌നേഹം കാണിക്കുകയും അദ്ദേഹം എത്രമാത്രം വിലപ്പെട്ടയാളാണെന്ന് പറയുകയും ചെയ്യുന്നവര്‍ വളരെ കുറവാണ്. അതുകൊണ്ട് ഇത്തവണത്തെ പിതൃദിനത്തില്‍, നിങ്ങളുടെ പിതാവ് നിങ്ങള്‍ക്ക് എത്രമാത്രം വലിയവനാണെന്ന് പറയൂ. നിങ്ങള്‍ക്ക് അദ്ദേഹത്തിന് രസകരമായ ഗാഡ്ജെറ്റ് സമ്മാനിക്കാം.
           
Father's Day 2022: പിതൃദിനത്തിൽ പിതാവിനൊരു ഉഗ്രൻ സമ്മാനം നൽകാം; ഈ ഉപകരണങ്ങൾ പരിഗണിക്കാം

സ്മാര്‍ട് വാച്:

എല്ലാ അച്ഛന്‍മാരും മക്കളുടെ ഏറക്കുറെ എല്ലാ ആവശ്യങ്ങളും സാധിച്ചുതരുന്നു, പക്ഷേ മക്കളവരെക്കുറിച്ച് ചിന്തിക്കുന്നില്ല. അതുകൊണ്ട് ഈ ഫാദേഴ്സ് ഡേയില്‍ നിങ്ങളുടെ പ്രിയപ്പെട്ട പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക, നല്ലൊരു സ്മാര്‍ട് വാച് സമ്മാനമായി നല്‍കുക. നിങ്ങള്‍ക്ക് ബോട് വാച് മെര്‍കുറി (Boat Watch Mercury) അച്ഛന് സമ്മാനിക്കാം. തത്സമയ താപനില നിരീക്ഷിക്കുന്നതടക്കം ഫീചറുകളുള്ള ഒരു സ്മാര്‍ട് വാചാണിത്. മെര്‍കുറി ഒന്നിലധികം സ്‌പോര്‍ട്‌സ് മോഡുകളിലുണ്ട്.

ഇയര്‍ബഡ്സ്:

അച്ഛന്റെ ഇയര്‍ഫോണുകള്‍ മാറ്റി പുതിയൊരു ഇയര്‍ബഡ് സമ്മാനിക്കുക. ടിഡബ്‌ള്യൂഎസ് ഇയര്‍ബഡുകൾ പരിഗണിക്കാം. റെഡ്മി ഇയര്‍ബഡ്സ് 3 പ്രോയ്ക്ക് ഡ്യുവല്‍ ഡൈനാമിക് ഡ്രൈവറുകളുണ്ട്, കൂടാതെ 30 മണിക്കൂര്‍ മ്യൂസിക് പ്ലേബാക് നല്‍കുമെന്ന് അവര്‍ അവകാശപ്പെടുന്നു.

പവര്‍ ബാങ്ക്:

ഓഫീസ് ജോലിക്ക് വേണ്ടിയായാലും പാട്ട് കേട്ടാലും സിനിമ കണ്ടാലും ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകും. അത്തരമൊരു സാഹചര്യത്തില്‍ പിതാവിന് ഒരു പവര്‍ ബാങ്ക് സമ്മാനം നല്‍കുന്നത് ഒരു നല്ല കാര്യമാണ്. സൂക് (ZOOOK ) എന്ന് പേരിട്ടിരിക്കുന്ന പവര്‍ ബാങ്ക് വളരെ മികച്ച സവിശേഷതകളോടെയാണ് വരുന്നത്. ഈ വയര്‍ലെസ് ചാര്‍ജറിന് 10,000 എംഎഎച് ബാറ്ററിയുണ്ട്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത വയര്‍ലെസ് ചാര്‍ജിംഗ് മോഡ് ആണ്, ഇത് Android, iOS എന്നിവയ്ക്കും അനുയോജ്യമാണ്. നിങ്ങള്‍ക്ക് ഇത് ഓണ്‍ലൈനില്‍ വാങ്ങാം.

സരേഗമ കാര്‍വാന്‍ ഗോ:

അച്ഛന് പഴയ പാട്ടുകള്‍ കേള്‍ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍, സരേഗമ കാര്‍വാന്‍ ഗോ (Saregama Carvaan Go) സമ്മാനമായി നല്‍കാം. 3,000 പഴയ ഗാനങ്ങളോടെയാണ് ഇത് പ്രീലോഡ് ചെയ്തിരിക്കുന്നത്. 3,990 രൂപയാണ് ഇതിന്റെ വില. ആമസോണില്‍ നിന്ന് 3,590 രൂപയ്ക്ക് വാങ്ങാം. എഫ്എം/എഎം റേഡിയോ, സ്പീകറുകള്‍, ഹെഡ്ഫോണുകള്‍ എന്നിവ ബന്ധിപ്പിക്കുന്നതിന് 3.5 എംഎം ഓഡിയോ ജാക് ഇതിലുണ്ട്.

ട്രിമര്‍:

ഈ പിതൃദിനത്തില്‍ നിങ്ങളുടെ പിതാവിന് താടി ട്രിമര്‍ സമ്മാനമായി നല്‍കാം. Mi Beard Trimmer 1C- യെ കുറിച്ച് പറയുമ്പോള്‍, ഈ ട്രിമര്‍ വളരെ ലളിതമാണ്. ഈ എംഐ ട്രിമര്‍ വെറും രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 60 മിനിറ്റ് സുഖമായി പ്രവര്‍ത്തിപ്പിക്കാം.

Keywords: Fathers day 2022: gift options cool gadgets to gift to your father, Kerala, Thiruvananthapuram, News, Top-Headlines, Fathers-Day, Gadgets, Gifts, Smart watch, Powerbank.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia